ബും ബും മുംബൈ
text_fieldsെഎ.പി.എല്ലിൽ രാശിയുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. നാലു തവണ ചാമ്പ്യന്മാർ. ക്യാപ്റ്റൻ രോഹിത് ശർമയുടെ നായകത്വം. മികച്ച കളിക്കാരുടെ കൂട്ടായ്മ. കോവിഡ് പശ്ചാത്തലത്തിൽ ടൂർണമെൻറ് യു.എ.ഇയിലേക്ക് മാറ്റിയെങ്കിലും നിലവിലെ ജേതാക്കളായ മുംബൈ കിരീട ഫേവറിറ്റുകളുടെ പട്ടികയിൽ ഒന്നാമതാണ്.
പ്ലസ്:
രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ എന്നീ ഇന്ത്യൻ താരങ്ങൾക്കൊപ്പം പൊള്ളാർഡ്, ഡികോക്, പാറ്റിൻസൺ, മിച്ചൽ മെക്ലനാൻ, ക്രിസ് ലിൻ, ട്രെൻറ് ബോൾട്ട് എന്നീ വിദേശ താരങ്ങളുടെ കൂടി സാന്നിധ്യം മുംബൈയെ മികച്ച ട്വൻറി20 ടീമാക്കി മാറ്റുന്നു.
രോഹിത്, ലിൻ, സൂര്യകുമാർ, അമോൽപ്രീത്, പൊള്ളാർഡ് എന്നിവർ ഉൾപ്പെടുന്ന കൂറ്റനടിക്കാരുടെ നിര എതിരാളികൾക്ക് പേടിസ്വപ്നമാണ്. പാണ്ഡ്യ സഹോദരങ്ങളും പൊള്ളാർഡും അണിനിരക്കുന്ന ഒാൾറൗണ്ട് സംഘവും ടീമിെൻറ കരുത്താണ്.
മൈനസ്:
ലസിത് മലിംഗയുടെ പിന്മാറ്റമാണ് പ്രധാന തിരിച്ചടി. സൂപ്പർതാരത്തിെൻറ അസാന്നിധ്യത്തിൽ ബുംറയാവും ബൗളിങ്ങിെൻറ മുന്നണിയിൽ.
യു.എ.ഇയിലെ േസ്ലാ പിച്ചിൽ വേണ്ടത്ര സ്പിന്നർമാരില്ലെന്നത് മറ്റൊരു ക്ഷീണം. രാഹുൽ ചഹറാണ് പ്രധാന സ്പിന്നർ. പാർട്ടൈമറായി ക്രുണാലും പന്തെറിയും. ജയന്ത് യാദവാണ് മറ്റൊരു സ്പിന്നർ.
മുംബൈ ഇന്ത്യൻസ്
ക്യാപ്റ്റൻ: രോഹിത് ശർമ
കോച്ച്: മഹേല ജയവർധനെ
ബെസ്റ്റ്: ചാമ്പ്യൻ 4 (2013, 2015, 2017, 2019)
ടീം മുംബൈ
ബാറ്റ്സ്മാൻ: രോഹിത് ശർമ (ക്യാപ്റ്റൻ), സൗരവ് തിവാരി, ക്രിസ് ലിൻ, അമോൽപ്രീത് സിങ്, സൂര്യകുമാർ യാദവ്.
ഒാൾറൗണ്ട്: ക്രുണാൽ പാണ്ഡ്യ, കീരൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ഷെർഫാൻ റുഥർഫോഡ്, അൻകുൽ റോയ്,
പ്രിൻസ് ബൽവന്ത് റായ്.
വിക്കറ്റ് കീപ്പർ: ക്വിൻറീൺ ഡി കോക്ക്, ഇഷൻ കിഷൻ, ആദിത്യ താരെ.
ബൗളർ: ജസ്പ്രീത് ബുംറ, ജെയിംസ് പാറ്റിൻസൺ, രാഹുൽ ചഹർ, ദിഗ്വിജയ് ദേശ്മുഖ്, മിച്ചൽ മെക്ലനാൻ, മുഹ്സിൻ ഖാൻ, ധവാൽ കുൽകർണി, ട്രെൻറ് ബോൾട്ട്, ജയന്ത് യാദവ്, നഥാൻ കോൾടർ നീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.