ഐ.പി.എല്ലില്‍ അപൂർവ്വ റെക്കോർഡിനുടമയായി ധോണി; ഇത് ലോകോത്തര ഫിനിഷർക്കുള്ള അംഗീകാരം
text_fieldsഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ എം.എസ് ധോണി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ അവസാന ഓവറിൽ സിക്‌സർ പറത്തി ചെന്നൈക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചതോടെയാണ് മറ്റൊരു ക്രിക്കറ്റര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോർഡ് ധോണിയുടെ പേരിലായത്.
ഐ.പി.എല്ലില്‍ 20-ാം ഓവറില്‍ 50 സിക്‌സുകള്‍ നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ധോണി. 50ല്‍ 23 സിക്‌സുകളും റണ്‍സ് പിന്തുടരുമ്പോൾ നേടിയതാണെന്ന പ്രത്യേകതയുമുണ്ട്. റൺ ചേസ് ചെയ്യുേമ്പാൾ അത്തരത്തിൽ 10-ൽ കൂടുതൽ സിക്സറുകൾ ആരും നേടിയിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാവരും അംഗീകരിക്കുന്ന ധോണിയുടെ ഫിനിഷിങ് മികവിന് ലഭിക്കുന്ന ഒൗദ്യോഗിക അംഗീകാരമായും ഇൗ റെക്കോർഡിനെ കാണാം.
റെക്കോർഡ് പട്ടികയിൽ ധോണിക്ക് താഴെയുള്ള താരങ്ങളിൽ കൂടുതൽ പേരും മുംബൈ ഇന്ത്യൻസിൽ നിന്നാണ്. 30 സിക്സറുമായി കീറൺ പൊള്ളാർഡാണ് രണ്ടാം സ്ഥാനത്ത്. രോഹിത് ശര്‍മ്മ(23), ഹര്‍ദിക് പാണ്ഡ്യ(23) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. അഞ്ചാം സ്ഥാനത്ത് ചെന്നൈയുടെ ഒാൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് (21).
സൺറൈസേഴ്സിനെതിരായ മത്സരത്തിൽ അവസാന ഒാവറിലെ നാലാം പന്തിലായിരുന്നു ധോണി സിക്സടിച്ച് ടീമിനെ ജയിപ്പിച്ചത്. കളിയിൽ ധോണി 11 പന്തില്‍ 14 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 20 ഓവറില്‍ ഏഴ് വിക്കറ്റിന് 134 റണ്‍സ് മാത്രമായിരുന്നു എസ്.ആർ.എച്ച് നേടിയിരുന്നത്. ജയത്തോടെ സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായും ചെന്നൈ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.