നിങ്ങൾക്കെതിരെ പന്തെറിയാൻ ബൗളർമാർക്ക് പേടിയായിരുന്നു ലാലാ.. ; ഹൃദ്യമായ കുറിപ്പുമായി ഇർഫാൻ
text_fieldsബറോഡ: വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായി മാറിയ യൂസുഫ് പത്താൻ ഇന്ന് പാഡഴിച്ചുപിൻവാങ്ങിയതോടെ ഹൃദ്യമായ കുറിപ്പുമായി മുൻ ഇന്ത്യൻ പേസ് ബൗളറും യൂസുഫിെൻറ സഹോദരനുമായ ഇർഫാൻ പത്താൻ. ട്വിറ്ററിലൂടെയായിരുന്നു മുൻ ഇന്ത്യൻ ഒാൾ-റൗണ്ടറുടെ വിരമിക്കൽ പ്രഖ്യാപനം. 'എെൻറ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ടീമുകൾക്കും പരിശീലകർക്കും രാജ്യത്തുള്ള എല്ലാവരോടും എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും ഞാൻ ഹൃദ്യമായ നന്ദി പറയുന്നു'. -യൂസുഫ് പത്താൻ കുറിച്ചു. 'നിങ്ങളൊരു ചാമ്പ്യൻ പ്ലെയർ ആയിരുന്നു ലാലാ... നിങ്ങൾക്കെതിരെ ബൗൾ ചെയ്യുന്നതിന് ബൗളർമാർ പേടിച്ചിരുന്നു'. താരത്തിെൻറ ട്വീറ്റിന് മറുപടിയായി ഇർഫാൻ പത്താൻ പറഞ്ഞു.
'ലാലാ നിങ്ങൾ ഒരുപാടുപേർക്ക് പ്രചോദനമായിരുന്നു. നിങ്ങളിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. പ്രത്യേകിച്ച് എെൻറ കരിയറിൽ ഞാൻ അടിച്ച സിക്സറുകൾ. പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഇത്ര ശ്രദ്ദേയനായ നിങ്ങളെ പോലൊരാളെ സഹോദരനായി ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ഇന്ത്യക്ക് വേണ്ടി രണ്ട് ലോകകപ്പുകൾ, മൂന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടങ്ങൾ, അതിൽ 16 തവണ മാൻ ഒാഫ് ദ മാച്ച്, രണ്ട് മുഷ്താഖ് അലി ചാമ്പ്യൻഷിപ്പ്, ദുലീപ് ട്രോഫി ചാമ്പ്യൻഷിപ്പ്, കരിയറിൽ നിങ്ങൾ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി. മുന്നോട്ടുള്ള യാത്രയിൽ നിങ്ങൾ ഇനിയും ഒരുപാട് നേടുമെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളായി തുടരുന്നത് ഒരിക്കലും അവസാനിപ്പിക്കരുത് ലാലാ... ലവ് യു.... - ട്വിറ്ററിലെ സ്വന്തം പേജിൽ ഇർഫാൻ ട്വീറ്റ് ചെയ്തു.
You have been a champion player Lala. Bowlers use to fear bowling to you
— Irfan Pathan (@IrfanPathan) February 26, 2021
വീരേന്ദർ സെവാഗും യൂസുഫിന് ആശംസകൾ നേർന്നിരുന്നു. 'അത്ഭുതകരമായ കരിയറിന് അഭിനന്ദനങ്ങൾ, യൂസഫ്. വിരമിക്കലിന് നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു'. -സെവാഗ് കമൻറ് ചെയ്തു. മഹത്തായ കരിയറിന് അഭിനന്ദനങ്ങൾ യൂസുഫ് പത്താൻ. ഹാപ്പി റിട്ടയർമെൻറ്. കൂടെ ഭാവിക്ക് ആശംസകളും. -മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ പറഞ്ഞു.
'ലോകകപ്പ് വിജയിച്ചവൻ, ടി20 ലോകകപ്പ് വിജയിച്ചവൻ, ദുലീപ് ട്രോഫി ഫൈനലിലെ 541 റൺസെന്ന റെക്കോർഡ് ചേസിലെ താങ്കളുടെ 210 നോട്ടൗട്ട് ആർക്കെങ്കിലും മറക്കാൻ സാധിക്കുമോ... ഇതുവരെ എന്തൊക്കെ നേടി എന്നതിൽ നിങ്ങൾക്ക് പൂർണ്ണമായും അഭിമാനിക്കാം യൂസുഫ്. രണ്ടാം ഇന്നിങ്സിന് എല്ലാ ആശംസകളും. മുൻ ഇന്ത്യൻ താരം വസീം ജാഫർ കുറിച്ചു.
WC winner, WT20 winner, and who can forget that 210* in record chase of 541 in Duleep trophy final. You can be mighty proud of what you've achieved Yusuf. All the best for the second innings.
— Wasim Jaffer (@WasimJaffer14) February 26, 2021
Congratulations on a wonderful career, Yusuf. Wish you all the best in retirement.
— Virender Sehwag (@virendersehwag) February 26, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.