'സൂര്യാസ്തമയ സമയത്തായിരിക്കും അവൻ ഉഗ്രരൂപം പുറത്തെടുക്കുക'; ബുംറ ഓസീസിനെ കശാപ്പ് ചെയ്യുമെന്ന് ബോണ്ട്
text_fieldsആസ്‌ട്രേലിയക്കെതിരായ പിങ്ക് ബാള്‍ ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ അപകടകാരിയായ പേസര്‍ ജസ്പ്രീത് ബുംറയെ വാതോരാതെ പുകഴ്ത്തി ന്യൂസിലാന്ഡിെൻറ ഇതിഹാസ ബൗളർ ഷെയ്ന്‍ ബോണ്ട്. 'ബുംറ ഇതുവരെ പിങ്ക് ബാൾ ടെസ്റ്റ് കളിച്ചിട്ടില്ലായിരിക്കാം. എന്നാൽ, എല്ലായ്പ്പോഴും മൈതാനത്ത് വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള ബൗളറാണ് അദ്ദേഹമെന്ന് ബോണ്ട് പറഞ്ഞു. ആസ്‌ട്രേലിയക്കെതിരേ സൂര്യാസ്തമയ സമയത്തായിരിക്കും ബുംറ 'ഉഗ്രരൂപം' പുറത്തെടുക്കുക. താരത്തിെൻറ അസാധാരണമായ ബൗളിങ് ആക്ഷനും മിന്നല്‍ വേഗത്തിലുള്ള ഏറും ഒാസീസിനെ കുഴക്കുമെന്നും ബോണ്ട് ചൂണ്ടിക്കാട്ടി.
ബുംറയെ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളറാക്കി മാറ്റിയെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച താരമാണ് ബോണ്ട്. ഐപിഎല്ലില്‍ ബുംറയുടെ ടീമായ മുംബൈ ഇന്ത്യന്സിെൻറ ബൗളിങ് ഉപദേഷ്ടാവ് കൂടിയാണ് അദ്ദേഹം.
പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസീസ് ഏറ്റവും ഭയക്കേണ്ടത് ബുംറയെ ആണ്. അവരുടെ കശാപ്പുചെയ്യാനുള്ള പ്രഹരശേഷി അവനുണ്ടെന്നും ബോണ്ട് വ്യക്തമാക്കി. ആസ്‌ട്രേലിയക്കെതിരേ സൂര്യാസ്തമയ സമയത്തായിരിക്കും ബുംറ 'ഉഗ്രരൂപം' പുറത്തെടുക്കുക. താരത്തിെൻറ അസാധാരണമായ ബൗളിങ് ആക്ഷനും മിന്നല്‍ വേഗത്തിലുള്ള ഏറും ഒാസീസിനെ കുഴക്കുമെന്നാണ് ബോണ്ട് പറയുന്നത്. സന്ധ്യാസമയത്ത് ബുംറയുടെ ബൗളിങ് ശരിയായി മനസ്സിലാക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു കഴിഞ്ഞേക്കില്ല. അതിനാൽ ആ സമയത്തായിരിക്കാം ഓസീസ് ബാറ്റിങ് നിരക്ക് മേൽ ബുംറ നാശം വിതക്കുകയെന്നും ബോണ്ട് വിലയിരുത്തി.
14 ടെസ്റ്റുകളില്‍ നിന്നും 20.34 ശരാശരിയില്‍ 68 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറയുടെ കരിയറിലെ കന്നി പിങ്ക് ബോള്‍ ടെസ്റ്റാണ്അഡ്ലെയ്ഡിലേത്. കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ഇന്ത്യയുടെ ഒരേയൊരു പിങ്ക് ബോള്‍ ടെസ്റ്റ്. അന്ന് പരിക്കുകാരണം ബുംറയ്ക്കു മല്‍സരം നഷ്ടമായിരുന്നു. അതേസമയം, കഴിഞ്ഞ തവണ ഒാസീസിനെതിരായ പരമ്പരയിൽ ബുംറ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു.
കാര്യങ്ങള്‍ തനിക്കു അനുകൂലമായി വന്നാല്‍ വളരെ പെട്ടെന്നു മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ് ബുംറയെന്നു ബോണ്ട് വ്യക്തമാക്കി. ഓസീസിനെതിരേ നടന്ന ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകള്‍ മാത്രമായിരുന്നു ബുംറയുടെ സമ്പാദ്യം. ഇതുവരെ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാത്തതില്‍ താരം നിരാശനായിരിക്കാം. ഏകദിന പരമ്പരയിലെ വിക്കറ്റുകള്‍ വളരെ ഫ്‌ളാറ്റായിരുന്നുവെന്നു തന്നെ പറയേണ്ടിവരും. ഇനിയങ്ങോട്ട് മികവ് പുലർത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ബോണ്ട് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.