ഐ.പി.എൽ 2022ലെ ആദ്യ ശതകം ബട്‍ലറിന്; ഒപ്പം നാണക്കേടിന്റെ റെക്കോർഡും
text_fieldsഐ.പി.എൽ 15-ാം സീസണിലെ ആദ്യ സെഞ്ച്വറിയടിച്ച് കൈയ്യടി നേടുകയാണ് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‍ലർ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 11 ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 100 റൺസെടുത്താണ് ബട്‍ലർ പുറത്തായത്. കഴിഞ്ഞ വർഷം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 64 പന്തുകളിൽ ബട്‍ലർ 124 റൺസ് നേടിയിരുന്നു.
കരിയറിലെ രണ്ടാം ഐ.പി.എൽ സെഞ്ച്വറി കുറിച്ച ബട്‍ലർ, പക്ഷെ നാണക്കേടിന്റെ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എൽ ചരിത്രത്തിൽ ഒരു വിദേശ താരത്തിന്റെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറികളിലൊന്നാണ് ബട്‍ലർ സ്വന്തം പേരിലാക്കിയത്. 14 വർഷത്തെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ സെഞ്ച്വറിയുമാണിത്.
66 പന്തുകളിലാണ് താരം സെഞ്ച്വറി തികച്ചത്. 2011ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി സചിനും 2010ൽ ഡേവിഡ് വാർണറുമാണ് 66 പന്തുകളിൽ ഇതിന് മുമ്പ് സെഞ്ച്വറിയടിച്ചത്. അതേസമയം, ഇന്ത്യൻ താരം മനീഷ് പാണ്ഡെയുടെ പേരിലാണ് ഐ.പി.എല്ലിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറിയെന്ന റെക്കോർഡ്. താരം 2009ൽ ആർ.സി.ബിക്ക് വേണ്ടി 67 പന്തിലാണ് ശതകം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.