90 ഗ്രാൻഡ്പ്രീ നേട്ടവുമായി ഹാമിൽട്ടൺ, മുന്നിൽ ഷുമാക്കർ മാത്രം
text_fieldsറോം: ഇറ്റലിയിലെ തുസ്കാൻ ഗ്രാൻഡ്പ്രീയിലൂടെ കരിയറിലെ 90ാം വിജയംകുറിച്ച് ലൂയിസ് ഹാമിൽട്ടൺ. ഫോർമുല വൺ ചാമ്പ്യൻഷിപ് സീസണിൽ തെൻറ ആറാം ഗ്രാൻഡ്പ്രീ വിജയവുമായി കിരീടം ഉറപ്പിച്ച കുതിപ്പിനിടയിലാണ് നാഴികക്കല്ല് താണ്ടിയത്. മേഴ്സിഡസിലെ സഹതാരം വാൾടേരി ബോട്ടാസിെന പിന്തള്ളിയാണ് ഹാമിൽട്ടണിെൻറ നേട്ടം.
ആറു ഡ്രൈവർമാർ മത്സരം പൂർത്തിയാക്കാത്ത മത്സരത്തിൽ, വെല്ലുവിളിയില്ലാതെയായിരുന്നു ഹാമിൽട്ടണിെൻറ കുതിപ്പ്. വംശവെറിക്കിരയായി കൊല്ലപ്പെട്ട കറുത്തവർഗക്കാരി ബ്രിയോണ ടെയ്ലറെ വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യണം എന്ന മുദ്രാവാക്യമെഴുതിയ ടീഷർട്ടും അണിഞ്ഞാണ് മത്സരശേഷം ട്രോഫി സ്വീകരിക്കാനായി ഹാമിൽട്ടൺ പോഡിയത്തിലെത്തിയത്.
മുന്നിൽ ഷൂമി മാത്രം
2007 ജൂണിൽ കനേഡിയൻ ഗ്രാൻഡ്പ്രീ ജയിച്ച് തുടങ്ങിയ ഹാമിൽട്ടണിെൻറ റേസിങ് കരിയറിലെ വിജയങ്ങളുടെ എണ്ണം ഇതോടെ 90ലെത്തി. എട്ടു തവണ ജയിച്ച ഹംഗേറിയൻ ഗ്രാൻഡ്പ്രീയാണ് അവയിൽ മുന്നിൽ. കാനഡയിലും ബ്രിട്ടനിലും ഏഴു തവണ വീതം. യു.എസ്, ചൈനീസ് ഗ്രാൻഡ്പ്രീകൾ ആറു തവണയും ജയിച്ചു. ജാപ്പനീസ്, അബൂദബി, ഇറ്റലി, സ്പാനിഷ് എന്നിവ അഞ്ചു തവണയും. ഇതിനിടയിൽ ആറു തവണ ഫോർമുല വൺ ജേതാവായി. ഏറ്റവും കൂടുതൽ ഗ്രാൻഡ്പ്രീ ജയിച്ച ഡ്രൈവർ മൈക്കൽ ഷൂമാക്കറാണ് (91 ഗ്രാൻഡ്പ്രീ). ഷൂമിയുടെ ഏഴു ഫോർമുല വൺ എന്ന റെക്കോഡ് മറികടക്കാൻ കുതിക്കുന്ന ഹാമിൽട്ടൺ വൈകാതെ 91ഉം മറികടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.