'എക്കാലത്തേയും മികച്ച ഫുട്ബാളർ മെസ്സിയല്ല! റൊണാൾഡീന്യോ' -തുറന്നുപറഞ്ഞ് മുൻ ബാഴ്സ താരം
text_fieldsഫുട്ബാൾ ലോകത്തെ എക്കാലത്തേയും മികച്ച താരം ആരെന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ട് കാലമേറെയായി. ബ്രസീലിയൻ ഇതിഹാസം പെലെ, അർജൻറീനയുടെ മാന്ത്രികൻ ഡിയഗോ മറഡോണ, പോർച്ചുഗലിെൻറ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നവർ ചുരുക്കമല്ല. എന്നാൽ, തെൻറ കരിയറിൽ പല റെക്കോർഡുകളും കടപുഴക്കിയ അർജൻറീനയുടെ ലയണൽ മെസ്സിയാണ് ലോകം കണ്ട എക്കാലത്തേയും മികച്ച താരമെന്ന് അഭിപ്രായമുള്ളവരും ഏറെയുണ്ട്.
വിഖ്യാത താരങ്ങൾ മുതൽ മെസ്സിയുടെ തന്നെ സഹതാരങ്ങൾ വരെ അത് അംഗീകരിച്ചിട്ടുമുണ്ട്. എന്നാൽ, എതിരഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ബാഴ്സലോണ താരമായ ജെറാർഡ് ഡ്യുലഫോ. ബ്രസീലിയൻ താരം റൊണാൾഡീന്യോയാണ് ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബാളറെന്ന് സ്പാനിഷ് വിങ്ങറായ ഡ്യുലഫോ പറയുന്നു. സിരി എ ക്ലബ്ബായ യുഡീനിസിനായി കളിക്കുന്ന താരം സിരി എയുടെ ഒൗദ്യോഗിക വെബ് സൈറ്റിനോടാണ് ഇക്കാര്യം പറഞ്ഞത്.
'എെൻറ അഭിപ്രായത്തിൽ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം റൊണാൾഡീന്യോയാണ്. ഒരിക്കൽ ന്യൂകാമ്പിൽ ഞാൻ മത്സരം കാണാൻ പോയപ്പോൾ എെൻറ അടുത്ത് തന്നെ അദ്ദേഹം ഇരിക്കുന്നുണ്ടായിരുന്നു. അത് വളരെ ഹൃദ്യമായ അനുഭവമായിരുന്നു. -ഡ്യുലഫോ പറഞ്ഞു. ബാഴ്സയിൽ റൊണാൾഡീന്യോ തിളങ്ങിനിന്നിരുന്ന സമയത്ത് ഡ്യുലഫോ അക്കാദമി താരമായിരുന്നു. മെസ്സിക്കൊപ്പം ആറ് മാസം പന്തുതട്ടിയ ഡ്യുലഫോ അദ്ദേഹം മികച്ച താരവും നല്ല വ്യക്തിത്വത്തിന് ഉടമയുമാണെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.