മെസ്സിയുടെ ഹൃദയം കവർന്ന് 100 വയസുകാരനായ ഫാൻ; വിഡിയോ സന്ദേശമയച്ച് നന്ദി പറഞ്ഞ് താരം
text_fieldsലോകത്ത് ഏറ്റവും കൂടുതൽ ഫാൻസുള്ള കായിക താരങ്ങളിലൊരാളാണ് അർജൻറീനയുടെ ഇതിഹാസ ഫുട്ബാളർ ലയണൽ മെസ്സി. മെസ്സിയോടുള്ള സ്നേഹം വ്യത്യസ്തമായ രീതിയിൽ പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തിെൻറ പല ഫാൻസും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അതോടൊപ്പം ആരാധകരോടുള്ള മെസ്സിയുടെ സ്നേഹപൂർവ്വമായ പെരുമാറ്റവും ചിത്രങ്ങളായും വിഡിയോകളായും പ്രചരിക്കാറുണ്ട്.
എന്നാൽ, അർജൻറീനയിലുള്ള ഒരു മെസ്സി ആരാധകൻ ഇപ്പോൾ വൈറലായിരിക്കുന്നത് തീർത്തും കൗതുകകരമായ കാര്യങ്ങൾ ചെയ്തുകൊണ്ടാണ്. 100 വയസുകാരനായ ഡോൺ ഹെർനാനാണ് മെസ്സിയുടേയും അദ്ദേഹത്തിെൻറ ആരാധകരുടേയും ഹൃദയം കവർന്നിരിക്കുന്നത്.
തെൻറ ഇഷ്ട ഫുട്ബാൾ താരമായ മെസ്സി ക്ലബ്ബ് മത്സരങ്ങളിലും രാജ്യത്തിന് വേണ്ടിയും അടിക്കുന്ന ഒാരോ ഗോളുകളും വർഷങ്ങളായി ഹെർനാൻ മുത്തച്ഛൻ നോട്ട്ബുക്കിൽ രേഖപ്പെടുത്തിവെക്കാറുണ്ട്. ഏതെങ്കിലും മത്സരം കാണാൻ സാധിക്കാതെ വന്നാൽ, പേരമകൻ ജൂലിയൻ മാസ്ട്രാൻജലോയെ വിളിച്ച് കൃത്യമായി കാര്യങ്ങൾ ചോദിച്ച് മനസിലാക്കി അത് എഴുതിവെക്കും. -ഇതാണ് ഹെർനാെൻറ രീതി. 34കാരനായ മെസ്സി അദ്ദേഹത്തിെൻറ കരിയർ തുടങ്ങിയതുമുതൽ അടിച്ച ഗോളുകളെല്ലാം ഇൗ 100 വയസുകാരൻ ഒന്നുപോലും വിടാതെ എഴുതി സൂക്ഷിച്ചിട്ടുണ്ട്.
പേരമകൻ ജൂലിയൻ മുത്തച്ഛെൻറ മെസ്സി ആരാധന ടിക്ടോക്കിലൂടെ സമീപകാലത്ത് പുറത്തുവിട്ടതോടെ ഹെർനാൻ അർജൻറീനയിലെ സെൻസേഷനായി മാറി. ഇൻറർനെറ്റിൽ ഒരു വിരൽതുമ്പിൽ മെസ്സിയെ കുറിച്ചുള്ള സകല വിവരങ്ങളും എല്ലാവർക്കും ലഭ്യമാണെന്നിരിക്കെ, ഹെർനാെൻറ 'ഒാൾഡ് സ്കൂൾ' രീതി ഫുട്ബാൾ പ്രേമികൾക്കാകെ കൗതുകമായി. അവർ അത് വൈറലാക്കുകയും ചെയ്തു.
ഒടുവിൽ മെസ്സിയും ടിക്ടോക് വിഡിയോയിലൂടെ അതറിഞ്ഞു. കോപ്പ അമേരിക്ക വിജയാഘോഷത്തിലുള്ള താരം തെൻറ ഏറ്റവും വലിയ ഫാനിന് വിഡിയോ സന്ദേശമയക്കുകയും ചെയ്തു.
''ഹലോ.. ഹെർനാൻ നിങ്ങളുടെ കഥ എന്നിലേക്ക് എത്തിയിട്ടുണ്ട്..
എെൻറ എല്ലാ ഗോളുകളും താങ്കൾ രേഖപ്പെടുത്തിവെക്കുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് അങ്ങേയറ്റം ആശ്ചര്യം തോന്നി. അതിനാണ് താങ്കളെ ഞാൻ ആലിംഗനെ ചെയ്യുന്നത്. എന്നെ പിന്തുടർന്ന് താങ്കൾ ചെയ്യുന്ന വലിയ കാര്യങ്ങൾക്ക് നന്ദി-മെസ്സി പറഞ്ഞു.
El abuelito se llama Hernán, tiene 100 años y cada vez que Messi hace un gol, lo anota en un cuaderno. Lionel se enteró y después de salir campeón de la Copa América, le mandó un saludo, a través de un video.
— Ataque Futbolero (@AtaqueFutbolero) July 14, 2021
Agarren pañuelos. pic.twitter.com/t7EXeDAXeE
ഞാൻ താങ്കളെ എല്ലായ്പ്പോഴും പിന്തുടർന്നു. ഇനിയും പിന്തുടരുക തന്നെ ചെയ്യും... എെൻറ അവസാനം വരെ ഞാൻ നിങ്ങളുടെ പിന്നിൽ നടക്കും... -മെസ്സിയുടെ സന്ദേശം ലഭിച്ച ഹെർനാൻ, ആനന്ദ കണ്ണീരോടെ പറഞ്ഞു. എന്തായാലും മെസ്സിയുടേയും ഹെർനാൻ മുത്തച്ഛെൻറയും വിഡിയോകൾ ആഘോഷമാക്കുകയാണ് മെസ്സി ഫാൻസ്.
El abuelito se llama Hernán, tiene 100 años y cada vez que Messi hace un gol, lo anota en un cuaderno. Lionel se enteró y después de salir campeón de la Copa América, le mandó un saludo, a través de un video.
— Ataque Futbolero (@AtaqueFutbolero) July 14, 2021
Agarren pañuelos. pic.twitter.com/t7EXeDAXeE
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.