‘2022-ന്റെ അവകാശി’; പുതുവർഷത്തിൽ സന്തോഷ പോസ്റ്റുമായി മെസ്സി, കൂടെ കുടുംബവും
text_fieldsഫുട്ബാൾ വിശ്വകിരീടം നേടിയ തിളക്കത്തിലാണ് സാക്ഷാൽ ലയണൽ മെസ്സി. 2022 എന്ന വർഷം മറ്റാരേക്കാളും ഈ ഇതിഹാസ താരത്തിന് അവകാശപ്പെട്ടതാണ്. പുതുവർഷവും ഫുട്ബാൾ മിശിഹ പതിവിലേറെ സന്തോഷത്തിലാസ്വദിക്കുകയാണ്. ആഘോഷത്തിന് കൂട്ടായി ഭാര്യ ആന്റൊണേലയും മക്കളായ മാതെയോ, തിയാഗോ, സിറോ എന്നിവരും ഫിഫയുടെ സ്വർണ കപ്പും ഗോൾഡൻ ബാളുമൊക്കെയുണ്ട്.
തന്റെ സന്തോഷം അർജന്റീന നായകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ഭാര്യക്കും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും അടിക്കുറിപ്പും അടങ്ങുന്നതായിരുന്നു ഇൻസ്റ്റാ പോസ്റ്റ്.
"എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു വർഷം അവസാനിക്കുന്നു, ഞാൻ എപ്പോഴും പിന്തുടരുന്ന സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി. 2022 എല്ലാവർക്കും വിസ്മയകരമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, 2023ൽ സന്തോഷമായി തുടരാൻ നിങ്ങൾക്കെല്ലാവർക്കും ആരോഗ്യവും ശക്തിയും ലഭിക്കട്ടെ’’യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.