കൂട്ടുകാരന്‍റെ ഓർമക്ക് മലപ്പുറത്തെ ലിവർപൂൾ ആരാധകർ നിര്‍ധന രോഗികൾക്ക് ഭക്ഷണമെത്തിച്ചു
text_fieldsമലപ്പുറം: രണ്ടുവര്‍ഷംമുമ്പ് ജനുവരി 10നാണ് മലപ്പുറത്തെ ലിവര്‍പ്പൂള്‍ ആരാധകര്‍ക്കിടയിൽ സജീവസാന്നിധ്യമായിരുന്ന നിസാമുദ്ദീന്‍ അപകടത്തിൽ മരണപ്പെട്ടത്. കടുത്ത ഫുട്ബാൾ ആരാധകനായിരുന്ന നിസാമിന്‍റെ വിടവാങ്ങല്‍ വീട്ടുകാരിലെന്നപോലെ ലിവര്‍പൂള്‍ ആരാധകര്‍ക്കിടയിലും വലിയ വിടവുണ്ടാക്കി. പ്രിയ കൂട്ടുകാരന്‍ വിട്ടുപിരിഞ്ഞ് രണ്ടുവര്‍ഷമായെങ്കിലും ഓര്‍മകള്‍ക്കുമുന്നില്‍ കേരളത്തിലെ ലിവര്‍പൂള്‍ ആരാധക കൂട്ടായ്മയായ കേരളാറെഡ്സിന്‍റെ മലപ്പുറം അംഗങ്ങള്‍ ഒത്തുകൂടി.
മലപ്പുറം പെയിന്‍ ആൻഡ് പാലിയേറ്റീവ് കെയറിലെ നിർധനരായ 50ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകിയാണ് അവർ കൂട്ടുകാരന്‍റെ ഓർമകൾ ധന്യമാക്കിയത്. കിറ്റുകള്‍ നിസാമുദ്ദീന്‍റെ പിതാവ് മൊയ്തീന്‍കുട്ടിയില്‍നിന്ന് മലപ്പുറം പെയിൻ ആൻഡ് പാലീയേറ്റീവ് കെയര്‍ പ്രസിഡണ്ട് അബുതറയില്‍ ഏറ്റുവാങ്ങി. കേരളാ റെഡ്സ് അംഗങ്ങളായ നാസര്‍ കോഡൂര്‍, മുഹ്സിന്‍ പൂക്കോട്ടുംപാടം, ഹാഷിര്‍ കുപ്പൂത്ത്, ഷാഹുല്‍, അഷ്കര്‍ പെരിന്തല്‍മണ്ണ, ഷാദ് മമ്പാട്, ഷബീബ് മമ്പാട് എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.