Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തകർപ്പൻ ഡ്രൈവുകൾ; ഒമ്പതുവയസ്സുകാരിയുടെ ഈ ബാറ്റിങ്​ കണ്ടിരിക്കണം VIDEO
cancel
Homechevron_rightSportschevron_rightSports Specialchevron_rightതകർപ്പൻ ഡ്രൈവുകൾ;...

തകർപ്പൻ ഡ്രൈവുകൾ; ഒമ്പതുവയസ്സുകാരിയുടെ ഈ ബാറ്റിങ്​ കണ്ടിരിക്കണം VIDEO

text_fields
bookmark_border

പട്ടാമ്പി: അതിമനോഹര ഡ്രൈവുകൾ​, പഴുതടച്ച ഡിഫൻസിങ്, പ്രതിഭയുടെ കയ്യൊപ്പുള്ള ഷോട്ടുകൾ... ഒമ്പതുവയസ്സുകാരി രുദ്രയുടെ ബാറ്റിങ്​ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​. അച്ഛ​െൻറ ശിക്ഷണത്തിൽ ബാറ്റേന്തുന്ന ദുദ്രക്ക്​ അഭിനന്ദനങ്ങളുമായി വി.ടി ബൽറാം എം.എൽ.എ അടക്കമുള്ളവരും എത്തിയിരുന്നു.

1983 സിനിമയിലെ നിവിൻപോളി അവതരിപ്പിച്ച ​ദിനേശനെ ഓർമയി​േ​ല്ല? എല്ലാ നാട്ടിൻപുറങ്ങളിലും ക്രിക്കറ്റിനെ ജീവനുതുല്യം സ്​നേഹിക്കുന്ന ഒരുപാട്​ ദിനേശൻമാരുണ്ടാകും. പട്ടാമ്പി പള്ളിപ്പുറത്തുള്ള വിപിനും ക്രിക്കറ്റിനെ ജീവനുതുല്യം സ്​നേഹിക്കുന്നയാളാണ്​. ത​െൻറ ക്രിക്കറ്റ്​ പ്രേമം മകൾ രുദ്രയിലേക്കും വിപിൻ പകരുകയായിരുന്നു. അച്ഛ​െൻറ കോച്ചിങ്ങിൽ മൂന്നുവയസ്സുമുതൽ ബാറ്റെടുത്ത രുദ്ര ക്രിക്കറ്റി​നെ നെഞ്ചോട്​ ചേർത്തു.

യുവരാജ്​ സിങ്ങും സ്​മൃതി മന്ദാനയുമാണ്​ രുദ്രയുടെ ഇഷ്​ടതാരങ്ങൾ. കൂടുതൽ മെച്ചപ്പെട്ട പരിശീലനത്തോടെ ക്രിക്കറ്റിനെ ഗൗരവമായി കാണാൻ തന്നെയാണ്​ രുദ്രയുടെ തീരുമാനം. അമ്മ രേഷ്​മയും പിന്തുണയുമായി കൂടെത്തന്നെയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videocricket videorudra cricket
Next Story