പിതാവിെൻറ വേർപാടിെൻറ വേദന മറക്കാൻ പാഡണിഞ്ഞ് മൻദീപ്; അഭിനന്ദിച്ച് സചിൻ
text_fieldsന്യൂഡൽഹി: വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചതിെൻറ പിറ്റേ ദിവസം തന്നെ ഐ.പി.എൽ മത്സരങ്ങൾക്കിറങ്ങിയ രണ്ട് ഇന്ത്യൻ താരങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരങ്ങൾ. തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ പോലും സാധിക്കാതെ അപാരമായ നിശ്ചയദാഢ്യവും കരുത്തും കൈമുതലാക്കിയായിരുന്നു മൻദീപ് സിങ്ങും നിതീഷ് റാണയും ശനിയാഴ്ച ജഴ്സിയണിഞ്ഞത്.
സ്വന്തം പിതാവിെൻറ വേർപാടിെൻറ ദുഖം ഉള്ളിലൊതുക്കിയാണ് കിങ്സ് ഇലവൻ പഞ്ചാബ് താരം മൻദീപ് സിങ് ശനിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കളിക്കാനിറങ്ങിയത്. ഏറെ നാളായി അസുഖ ബാധിതനായ പിതാവ് കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്.
മായങ്ക് അഗർവാളിെൻറ അസാന്നിധ്യത്തിൽ മൻദീപാണ് രാഹുലിനൊപ്പം ഇന്നിങ്സ് ഓപൺ ചെയ്തത്. മൻദീപിെൻറ പിതാവിനോടുള്ള ആദര സൂചകമായി കറുത്ത ആം ബാൻഡ് അണിഞ്ഞാണ് പഞ്ചാബ് താരങ്ങൾ കളിച്ചത്.
എന്നാൽ 14 പന്തുകൾ നേരിട്ട മൻദീപിന് 17 റൺസെടുക്കാനാണ് സാധിച്ചത്. എന്നിരുന്നാലും താൻ കാണിച്ച ധൈര്യത്തിനും നിശ്ചയദാഢ്യത്തിനും യുവതാരത്തിന് നൂറിൽ നൂറ് മാർക്ക് നൽകിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.
വെള്ളിയാഴ്ച അർബുദം ബാധിച്ചു മരിച്ച ഭാര്യാ പിതാവിെൻറ വിയോഗത്തിെൻറ ദുഖത്തിലാണ് നിതീഷ് റാണ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനായി ക്രീസിലെത്തിയത്. എന്നാൽ സങ്കടമെല്ലാം മറന്ന് നിറഞ്ഞാടിയ നിതീഷ് റാണ അർധ സെഞ്ച്വറി തികച്ചതിനുപിന്നാലെ ഭാര്യാപിതാവിന് ആദരമർപ്പിച്ചു.
ഭാര്യാപിതാവിെൻറ പേര് (സുരീന്ദർ മർവ) പതിപ്പിച്ച ജഴ്സി ഉയർത്തിക്കാണിച്ചായിരുന്നു റാണയുടെ ആദരം. റാണയുടെ അർധസെഞ്ച്വറി മികവിൽ കൊൽക്കത്ത 59 റൺസിന് ഡൽഹി കാപിറ്റൽസിനെ തോൽപിച്ച് പ്ലേഓഫ് സാധ്യത സജീവമാക്കിയിരുന്നു. ഇരുവരെയും അഭിനന്ദിച്ച് ഇതിഹാസ താരം സചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.