മറഡോണ മ്യൂസിയം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍; സ്വര്‍ണത്തില്‍ തീര്‍ത്ത ശില്പം മുഖ്യാകർഷണം
text_fieldsകൊച്ചി: ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് ലോകോത്തര മ്യൂസിയം നിര്‍മിക്കുമെന്ന് അദ്ദേഹത്തിെൻറ സുഹൃത്തും ബോബി ചെമ്മണ്ണൂര്‍ ഇൻറര്‍നാഷനല്‍ ഗ്രൂപ്പിെൻറ ചെയര്‍മാനുമായ ബോബി ചെമ്മണ്ണൂര്‍. 1986ലെ ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 'ദൈവത്തിെൻറ കൈ' പ്രകടനത്തിെൻറ പ്രതീകമായി മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത പൂര്‍ണകായ ശില്പമാണ് മ്യൂസിയത്തിെൻറ മുഖ്യാകര്‍ഷണം. കൊല്‍ക്കത്തയിലോ ദക്ഷിണേന്ത്യയിലോ ആണ് മ്യൂസിയം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
1986ല്‍ അര്‍ജൻറീനക്ക് കിരീടം നേടിക്കൊടുത്ത മറഡോണയുടെ വ്യക്തി ജീവിതവും ഫുട്ബാള്‍ ജീവിതവും ഇതിവൃത്തമായ മ്യൂസിയത്തില്‍ ആധുനിക കലാ-സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. മറഡോണയോടുള്ള തെൻറ ആദരവിെൻറ പ്രതീകമായിരിക്കും നിരവധി ഏക്കറുകള്‍ വലുപ്പമുണ്ടാകുന്ന മ്യൂസിയം.
ദുബൈയിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി 2011ല്‍ ഉദ്ഘാടനം ചെയ്തത് മറഡോണയാണ്. 'ദൈവത്തിെൻറ കൈ'യുടെ സ്വര്‍ണത്തിലുള്ള പൂര്‍ണകായ ശില്പം ഉണ്ടാക്കണമെന്ന ആഗ്രഹം അന്ന് മറഡോണ പ്രകടിപ്പിച്ചിരുന്നു. ഈ ആഗ്രഹം സഫലീകരിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷവാനാണെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
മാര്‍ച്ച് 2018 മുതലാണ് മറഡോണ ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത്. എട്ട് വര്‍ഷം മുമ്പ് കണ്ണൂരിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി ഉദ്ഘാടനത്തിന് മറഡോണ എത്തിയിരുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷെൻറ സ്ഥാപക ട്രസ്റ്റിയും പ്രശസ്ത കലാകാരനുമായ ബോണി തോമസാണ് മ്യൂസിയത്തിെൻറ ക്യൂറേറ്റര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.