Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെസ്സിക്ക്​ ബാഴ്​സലോണ മടുത്തെന്ന്​ സ്​പാനിഷ്​ മാധ്യമങ്ങൾ; ചാക്കിലാക്കാൻ ക്ലബുകൾ
cancel
Homechevron_rightSportschevron_rightSports Specialchevron_rightമെസ്സിക്ക്​ ബാഴ്​സലോണ...

മെസ്സിക്ക്​ ബാഴ്​സലോണ മടുത്തെന്ന്​ സ്​പാനിഷ്​ മാധ്യമങ്ങൾ; ചാക്കിലാക്കാൻ ക്ലബുകൾ

text_fields
bookmark_border

ബാഴ്​സലോണ: 13ാം വയസ്സിലെത്തി ജീവിതത്തി​െൻറ ഭാഗമായ ബാഴ്​സലോണയോട്​ യാത്രപറയാൻ മനസ്സുകൊണ്ടൊരുങ്ങി ലയണൽ മെസ്സി. കോച്ച്​ റൊണാൾ​ഡ്​ കോമാനെ മെസ്സി ഇക്കാര്യം അറിയിച്ചതായി 'മാർക', 'മുൻഡോ ഡി പോർടിവോ' ഉൾപ്പെടെ സ്​പാനിഷ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

മെസ്സി ക്ലബിൽ തുടരണമെന്ന ത​െൻറ ആഗ്രഹം കോമാൻ അറിയിച്ചെങ്കിലും നായകൻ മനസ്സുതുറന്നിട്ടില്ല. ബുധനാഴ്​ച നടന്ന ​പ്രസ​േൻറഷനിലും മെസ്സിയെ നിലനിർത്തിയുള്ള ടീം പ്ലാനിങ്ങാണ്​ കോച്ച്​ കോമാൻ മുന്നോട്ടുവെച്ചത്​. ക്ലബ്​ വിടാൻ തന്നെയാണ്​ മെസ്സിയുടെ തീരുമാനമെങ്കിൽ ക്രിസ്​റ്റ്യ​ാനോ റൊണാൾഡോയെ പോകാൻ അനുവദിച്ച റയൽ ​പ്രസിഡൻറ്​ ​േഫ്ലാറൻറിനോ പെരസി​െൻറ മാതൃകതന്നെ ബാഴ്​സ പ്രസിഡൻറ്​ ജോസഫ്​ മരിയ ബ​ർ​തോമിയോ സ്വീകരിക്കുമെന്ന്​ 'മാർക' റിപ്പോർട്ട്​ ചെയ്​തു.

അടുത്തവർഷംവരെ കരാർ നിലനിൽക്കുന്ന താരത്തിന്​ 70 കോടി ​യൂറോ (6182 കോടി രൂപ) ആണ്​ ബാഴ്​സ വിടുതൽ തുകയായി ആവശ്യപ്പെടുന്നത്​. എന്നാൽ, ജനുവരിയിൽ ഫ്രീ ട്രാൻസ്​ഫറിലൂടെ ക്ലബ്​ വിടാൻ കഴിയും.

മൂന്ന്​ ക്ലബുകൾ രംഗത്ത്​

മെസ്സിയുടെ മനസ്സ്​ ഇളക്കം കാത്ത്​ വലനെയ്യുകയാണ്​ മൂന്ന്​ പ്രമുഖ ടീമുകൾ.

ഇൻറർമിലാൻ

യുവൻറസിന്​ ക്രിസ്​റ്റ്യാനോ ഉള്ളപ്പോൾ മെസ്സിയെ സ്വന്തമാക്കുന്നത്​ ഇൻററി​െൻറ സ്വപ്​നമാണ്​. പ്രതിഫലമായ 26 കോടി യൂറോ ചിലവഴിക്കാനും ക്ലബ്​ സന്നദ്ധരാണ്​.

മാഞ്ചസ്​റ്റർ സിറ്റി

പെപ്​ ഗ്വാർഡിയോളയും മെസ്സിയും തമ്മിലെ കെമിസ്​ട്രിയാണ്​ സിറ്റിയുടെ തുറുപ്പുശീട്ട്​. മെസ്സിക്കായി കാശെറിയാനുള്ള സാമ്പത്തിക കരുത്തും ക്ലബിനുണ്ട്​. അഗ്യുറോ-മെസ്സി കൂട്ടുകെട്ട്​ വന്നാൽ ചാമ്പ്യൻസ്​ ലീഗും എളുപ്പമാവുമെന്ന്​ വിശ്വസിക്കുന്നു.

പി.എസ്​.ജി

നെയ്​മർ, എംബാപ്പെ എന്നിവരുള്ള പി.എസ്​.ജിക്ക്​ മെസ്സിയെ കൂടി സ്വന്തമാക്കാനായാൽ ത്രികോണ ആ​ക്രമണമാണ്​ മനസ്സിൽകാണുന്നത്​. കഴിഞ്ഞ സീസണിൽ നെയ്​മറിനെ ബാഴ്​സയിൽ എത്തിച്ചില്ല എന്നതാണ്​ മെസ്സിയെ കൂടുതൽ നിരാശപ്പെടുത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiFC Barcelona
Next Story