Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightദേശീയ ഗാനത്തിനിടെ...

ദേശീയ ഗാനത്തിനിടെ കണ്ണീരണിഞ്ഞതിന്​ കാരണം വെളിപ്പെടുത്തി മുഹമ്മദ്​ സിറാജ്​

text_fields
bookmark_border
ദേശീയ ഗാനത്തിനിടെ കണ്ണീരണിഞ്ഞതിന്​ കാരണം വെളിപ്പെടുത്തി മുഹമ്മദ്​ സിറാജ്​
cancel

മെൽബൺ: ആസ്​ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ദേശീയ ഗാനത്തിനിടെ ഇന്ത്യൻ ഫാസ്റ്റ്​ബൗളർ മുഹമ്മദ്​ സിറാജ് കണ്ണീരണിയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, എന്തിനാണ്​ താൻ കരഞ്ഞതെന്ന്​ വെളിപ്പെടുത്തിയിരിക്കുകയാണ്​ സിറാജ്​. ബി.സി.സി.​െഎയുടെ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ്​ സിറാജ്​ വിശദീകരണവുമായി രംഗത്തെത്തിയത്​.

ദേ​ശീ​യ ഗാ​ന​ത്തി​നി​ടെ ക​ണ്ണ് നി​റ​ഞ്ഞ​ത് അ​ടു​ത്തി​ടെ മ​രി​ച്ച പി​താ​വി​നെ ഓ​ർ​ത്താണെന്ന്​ സി​റാ​ജ് വ്യക്​തമാക്കി. ദേശിയ ഗാനത്തി​െൻറ സമയത്ത് ഞാന്‍ പിതാവിനെ ഓര്‍ത്തു. വൈകാരികമായിരുന്ന സന്ദര്‍ഭമായിരുന്നു അത്. "ഞാന്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക​ളി​ക്ക​ണം എ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. അ​തി​നാ​ൽ ഇ​ന്ന് അ​ദ്ദേ​ഹം ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ, ആ ​സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മാ​യി​രു​ന്നു"- സി​റാ​ജ് പ​റ​ഞ്ഞു.

ഇ​ന്ത്യ-​ ആ​സ്ട്രേ​ലി​യ മൂ​ന്നാം ടെ​സ്റ്റ് തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​യ​പ്പോ​ഴാ​ണ് സി​റാ​ജ് ക​ണ്ണീ​ര​ണി​ഞ്ഞ​ത്.

മുഹമ്മദ്​ സിറാജ്​ ആസ്ട്രേലിയയിൽ ടീമിനൊപ്പം പരിശീലനത്തിനായിരിക്കു​മ്പോ‌ൾ കഴിഞ്ഞ നവംബറിൽ അദ്ദേഹത്തിന്‍റെ പിതാവ്​ മരണപ്പെട്ടിരുന്നു. എന്നാൽ, ക്വാറന്‍റൈൻ നിയന്ത്രണങ്ങളുള്ളതിനാൽ സിറാജിന്​ നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ആദ്യ ടെസ്റ്റില്‍ അഞ്ച്​ വിക്കറ്റ്​ നേടി സിറാജ്​ മികച്ച പ്രകടനം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-australiaMohammed Siraj
News Summary - Mohammed Siraj on why he broke down during national anthem
Next Story