ഒളിമ്പ്യനു പിന്നിലെ മാതൃവാത്സല്യം
text_fieldsകോഴിക്കോട്: നേട്ടങ്ങളുടെ ഓളപ്പരപ്പുകൾ താണ്ടി സാജൻ പ്രകാശ് തുടർച്ചയായ രണ്ടാം തവണയും ഒളിമ്പിക്സിൽ പോരിനിറങ്ങുേമ്പാൾ സന്തോഷക്കണ്ണീർ പൊഴിക്കുകയാണ് ഒരമ്മ. റിയോ ഒളിമ്പിക്സിനുശേഷം ടോേക്യായിലേക്കും ടിക്കറ്റ് സ്വന്തമാക്കിയ സാജെൻറ നിശ്ചയദാർഢ്യത്തിനും നേട്ടങ്ങൾക്കും പിറകിൽ ഷാൻറി മോളുടെ മാതൃവാത്സല്യവും കഷ്ടപ്പാടുമുണ്ട്. 200 മീറ്റർ ബട്ടർഫ്ലൈ നീന്തലിൽ 'എ'സ്റ്റാൻഡേഡ് സമയത്തോടെ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സാജൻ. റോമിൽ നടന്ന സെറ്റ് കോല്ലി ട്രോഫി ടൂർണമെൻറിൽ 1:56:38 സെക്കൻഡിലാണ് ഒളിമ്പിക് ബെർത്തുറപ്പിച്ചത്.
രണ്ടാം വയസ്സിൽ പിതാവ് ഉപേക്ഷിച്ചു പോയ ശേഷം അമ്മ ഷാൻറിയുടെ തണലിൽ വളർന്ന സാജൻ അഞ്ചാം വയസ്സ് മുതലാണ് നീന്തിത്തുടങ്ങിയത്. അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിലടക്കം മെഡൽ നേടിയ മുൻ കായികതാരം കൂടിയാണ് ഇടുക്കി സ്വദേശിനിയായ ഷാൻറിമോൾ. സ്പോർട്സ് ക്വാട്ടയിൽ നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിൽ ലഭിച്ച ജോലിയിൽ നിന്നുള്ള ശമ്പളമാണ്അന്നും ഇന്നും ഏക വരുമാന മാർഗം. ശമ്പളത്തുക മുഴുവൻ സാജെൻറ കരിയർ മികവിനായാണ് ഈ അമ്മ ചെലവഴിക്കുന്നത്. വിദേശങ്ങളിൽ പരിശീലനത്തിനു പോകുേമ്പാൾ പണം മുടക്കി ഷാൻറിയും കുറച്ചുനാൾ അവിടെ താമസിക്കാൻ പോകാറുണ്ട്. ഇഷ്ടമുള്ള ഭക്ഷണമൊന്നും വിദേശത്ത് ലഭിക്കാറില്ല.
തായ്ലൻഡിൽ അന്താരാഷ്ട്ര നീന്തൽ ഫെഡറേഷെൻറ പരിശീലനത്തിനിടെ ഏറെ ബുദ്ധിമുട്ടിയായിരുന്നു തായ്ലൻഡിലെ താമസമെന്ന് ഷാൻറിമോൾ ഓർക്കുന്നു. പ്രേത്യകം മുറിയെടുക്കാൻ പണമില്ലാത്തതിനാൽ മകെൻറ മുറിയിൽ തന്നെ കഴിഞ്ഞു. തായ് ഭക്ഷണം കഴിക്കാൻ മടിച്ച മകന് ചെറിയൊരു ഇൻഡക്ഷൻ കുക്കറിൽ ചപ്പാത്തി ചുട്ടുെകാടുത്ത് 'ഒളിവ് ജീവിത'മായിരുന്നു അന്ന്. കായികതാരങ്ങളുടെ മുറിയിൽ അമ്മയാണെങ്കിൽപോലും ദിവസങ്ങേളാളം താമസിക്കാൻ സംഘാടകർ അനുവദിക്കുമായിരുന്നില്ല. കഴിഞ്ഞ ഏപ്രിലിൽ ദുബൈയിലെ പരിശീലനത്തിലും അമ്മയുടെ സാന്നിധ്യം സാജന് ഏറെ ആശ്വാസമായിരുന്നു. മലയാളിയായ പ്രദീപ് കുമാറിനു കീഴിൽ ദുബൈയിലാണ് സാജനുള്ളത്. ഈ മാസം 18ന് സിംഗപ്പൂർ വഴി ടോക്യോയിലേക്ക് തിരിക്കും. ഏത് പ്രതികൂലഘട്ടത്തിലും ഒപ്പം നിന്ന അമ്മയോടാണ് ഒളിമ്പിക് യോഗ്യത നേടിയതിന് ഏറ്റവും നന്ദി പറയാനുള്ളതെന്ന് സാജൻ പറഞ്ഞു.
ഒളിമ്പിക് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമെന്ന നേട്ടമാണ് ടോക്യോയിൽ ആദ്യലക്ഷ്യം. സംസ്ഥാനത്തിനും രാജ്യത്തിനുമായി മെഡലുകൾ വാരിക്കൂട്ടിയിട്ടും കായികപുരസ്കാരങ്ങളൊന്നും സാജനെ തേടിയെത്തിയിട്ടില്ല.
2015ലെ ദേശീയ ഗെയിംസിൽ ആതിഥേയരായ കേരളത്തെ ഓവറോൾ ജേതാക്കളാക്കിയതിൽ ഈ താരത്തിെൻറ മെഡൽനേട്ടങ്ങളുമുണ്ടായിരുന്നു. കേരള െപാലീസിൽ ആംഡ് ഇൻസ്പെക്ടറായി ജോലി നൽകി കേരളം നന്ദി അറിയിക്കുകയും ചെയ്തു. എന്നാൽ കൂടെ ജോലിക്ക് കയറിയവർക്ക് സഥാനക്കയറ്റം നൽകിയിട്ടും ഇദ്ദേഹത്തെ പരിഗണിച്ചില്ല. രണ്ടാമത്തെ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന അഭിമാന താരത്തിനെ മികച്ച കായിക താരത്തിനുള്ള ജി.വി രാജ അവാർഡ് സമ്മാനിച്ചില്ല. ഇത്രയും നേട്ടങ്ങളില്ലാത്ത പലർക്കും ജി.വി രാജ പുരസ്കാരം കിട്ടി. സാഫ് ഗെയിംസിലും യൂറോപ്യൻ മീറ്റുകളിലുമടക്കം ജേതാവായ സാജനെ അർജുന അവാർഡ് നൽകാതെ കേന്ദ്രസർക്കാറും അവഗണിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.