ബൗളർമാർക്ക് ഭീഷണിയുയർത്താൻ ധോണി എന്ത് ചെയ്യണം..? ഉപദേശവുമായി ഗംഭീർ
text_fieldsകഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണിയാണ് ക്രിക്കറ്റ് ലോകത്തും ഇൻറർനെറ്റിലും ചർച്ചാവിഷയം. ടീം ഉയരങ്ങളിലെത്തുേമ്പാഴും 'തല' മാത്രം ഫോഒൗട്ടിെൻറ പേരിൽ പലരിൽ നിന്നായി പഴികേൾക്കുകയാണ്.
കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതോടെ നായകൻ ധോണിയുടെ ഐ.പി.എൽ വാസം അവസാനിച്ചെന്നും ഇനി തലയായി ടീമിലുണ്ടായേക്കില്ലെന്നും വരെ അനുമാനിച്ചവർ ഏറെയുണ്ടായിരുന്നു. എന്നാൽ, ഇത്തവണ പ്ലേഒാഫിൽ കയറുന്ന ആദ്യ ടീമാക്കി ചെന്നൈയെ മാറ്റിക്കൊണ്ട് ധോണി ഞെട്ടിച്ചു.
ക്യാപ്റ്റൻ എന്ന നിലയിലും സ്റ്റംപിങ്ങിലെ മിന്നൽവേഗത്തിലും തന്ത്രങ്ങൾ മെനയുന്നതിലെ കഴിവിെൻറ കാര്യത്തിലുമെല്ലാം ഇപ്പോഴും പുലിയാണെങ്കിലും, ബാറ്റിങ്ങിെൻറ കാര്യമെടുത്താൽ ഇപ്പോൾ അദ്ദേഹം പഴയ ഫോമിെൻറ ഏഴയലത്ത് പോലുമില്ല എന്നതാണ് വസ്തുത. ഡൽഹിക്കെതിരെയും പഞ്ചാബിനെതിരെയും നടന്ന മത്സരങ്ങളിൽ സിംഗിളെടുക്കാൻ പോലും പാടുപെടുന്ന ധോണിയെയാണ് എല്ലാവരും കണ്ടത്. എന്നാൽ,
ചെന്നൈ ടീമിെൻറ മുന്നോട്ടുള്ള കുതിപ്പിന് ധോണി ഫോമിലേക്കുയരേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ ബൗളർമാർക്ക് ഭീഷണിയുയർത്താനായി ധോണി ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകനുമായിരുന്ന ഗൗതം ഗംഭീർ.
ധോണി നേരത്തെ ബാറ്റിങ്ങിനിറങ്ങണമെന്നാണ് ഗംഭീറിെൻറ അഭിപ്രായം. ധോണിക്ക് കളിക്കാന്‍ ആവിശ്യത്തിന് പന്തുകള്‍ ലഭിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ നേരത്തെ ബാറ്റിങ്ങിനിറങ്ങി കൂടുതല്‍ പന്തുകള്‍ നേരിടാന്‍ താരം തയ്യാറാവണമെന്നും ഗംഭീര്‍ പറഞ്ഞു. ഇപ്പോൾ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ആണ് ധോണി ബാറ്റിങ്ങിനിറങ്ങുന്നത്. അപ്പോഴേക്കും 15 ഓവറുകൾ പിന്നിടും. അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ റണ്‍സുയര്‍ത്താന്‍ ധോണിക്ക് പ്രയാസമായിരിക്കും. പ്രത്യേകിച്ച് ഡെത്ത് ഓവറുകളില്‍. അത്തരം സാഹചര്യങ്ങളിൽ ക്രീസിൽ നിലയുറപ്പിക്കാന്‍ അദ്ദേഹത്തിന് ആവിശ്യത്തിന് പന്തുകൾ ലഭിച്ചെന്ന് വരി ല്ല. അത് മറ്റ് ബാറ്റ്‌സ്മാന്‍മാരെ കൂടി സമ്മര്‍ദ്ദത്തിലാക്കും. അതോടെ അവസാന ഓവറിലെ റണ്ണൊഴുക്ക് ഗണ്യമായി കുറയുകയും ചെയ്യും.
എന്തായാലും നിരന്തരം 'ധോണി വിമർശനം' കാരണം ട്രേളേറ്റുവാങ്ങാറുള്ള ഗംഭീറിെൻറ പുതിയ അഭിപ്രായ പ്രകടനവും ക്രിക്കറ്റ് പ്രേമികൾ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം, തലയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ചെന്നൈ ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.