'അവരുടെ ആഭ്യന്തര കാര്യത്തിൽ തലയിടല്ലേ'; സചിെൻറ പഴയ ട്വീറ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്
text_fieldsഅമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ വംശീയ വെറിയനായ ഒരു പൊലീസുകാരൻ കഴുത്തുഞെരിച്ചുകൊന്ന സംഭവം ആഗോളതലത്തിൽ തന്നെ വലിയ ചർച്ചാവിഷയമാവുകയും 'ബ്ലാക്ക്ലൈവ്സ് മാറ്റർ' എന്ന ചരിത്രമായ ക്യാെമ്പയിന് പോലും അത് കാരണമാവുകയും ചെയ്തിരുന്നു. ലോകം ജോർജ് ഫ്ലോയ്ഡിന് വേണ്ടി കണ്ണീർ പൊഴിച്ചപ്പോൾ ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സചിൻ അതിനൊപ്പം ചേർന്നത് ഇംഗ്ലീഷ് പേസ് ബൗളർ ജോഫ്ര ആർച്ചറിെൻറ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു.
ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ലോകകപ്പ് നേടുേമ്പാൾ അവരുടെ ബോളിങ് കുന്തമുനയായി പ്രവർത്തിച്ച് ടീമിനെ മുന്നോട്ടു നയിച്ചത് ആർച്ചറായിരുന്നു. ബ്ലാക്ക് ലൈവ്സ് മാറ്റർ കത്തിനിന്ന സമയത്ത് െഎ.സി.സി വംശീയാധിക്ഷേപത്തിനെതിരെ പുറത്തിറക്കിയ വിഡിയോ ആയിരുന്നു സചിൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ''ലോകത്തെ മാറ്റാൻ കായികത്തിന് ശക്തിയുണ്ട്. മറ്റൊന്നിനും സാധിക്കാത്ത വിധം ലോകത്തെ ഒന്നിപ്പിക്കാനും അതിന് ശക്തിയുണ്ട്''. -വിഡിയോക്ക് അടിക്കുറിപ്പായി നെൽസൻ മണ്ഡേലയുടെ ഇൗ വാക്കുകളും അദ്ദേഹം ചേർത്തിരുന്നു. എന്നാൽ, സചിെൻറ പഴയ ട്വീറ്റ് ഇപ്പോൾ ആളുകൾ കുത്തിപ്പൊക്കിയിരിക്കുകയാണ്. ബ്ലാക്ക്ലൈവ്സ് മാറ്റർ ഉദ്ധരിച്ചുകൊണ്ട്, അത് അവരുടെ ആഭ്യന്തര കാര്യങ്ങളല്ലേ.. നിങ്ങൾക്ക് മിണ്ടാതിരുന്നുകൂടെ എന്നാണ് പലരും ചോദിക്കുന്നത്.
Nelson Mandela once said,
— Sachin Tendulkar (@sachin_rt) June 6, 2020
"Sport has the power to change the world. It has the power to unite the world in a way that little else does."
Wise words. @icc @LaureusSport pic.twitter.com/qHuphZ3gc3
സ്റ്റേഡിയത്തിൽ വെച്ച് ആരാധകരിൽ നിന്നും സമൂഹ മാധ്യമങ്ങളിലും ഏറെ വംശീയ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്ന താരമാണ് ആർച്ചർ. ബാർബഡോസിൽ ജനിച്ച താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെയാണ് പ്രതിനിധീകരിക്കുന്നത്. ആധുനിക കാലത്തെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായി അറിയപ്പെടുന്ന ജോഫ്ര ഇന്ത്യൻ പ്രീമിയർ ലീഗിലും ബാറ്റ്സ്മാൻമാരുടെ പേടി സ്വപ്നമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.