'അധികം ഉപയോഗിക്കാത്ത ബാറ്റുകൾ വിൽപ്പനക്ക്'; സ്മിത്തിനെയും ബേൺസിനെയും ട്രോളി ന്യൂസീലൻഡ് ആരാധകൻ
text_fieldsഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനം തുടരുന്ന ആസ്ട്രേലിയൻ ബാറ്റ്സ്മാൻമാരായ സ്റ്റീവ് സ്മിത്തിനെയും ജോ ബേൺസിനെയും ട്രോളിയ ന്യൂസീലൻഡ് ആരാധകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പാകിസ്താനും കിവികളും തമ്മിൽ ക്രൈസ്റ്റ്ചർച്ചിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനിടെയായിരുന്നു സംഭവം. മത്സരം കാണാനെത്തിയ ആരാധകൻ ഒരു പ്ലക്കാർഡും കൈയ്യിലേന്തിയിരുന്നു.
'ക്രിക്കറ്റ് ബാറ്റുകൾ വിൽപ്പനക്ക്... വളരെ കുറച്ച് മാത്രം ഉപയോഗിച്ചത്. സ്റ്റീവ് സ്മിത്തിനെയോ, ജോ ബേൺസിനെയോ വിളിക്കുക. @ ക്രിക്കറ്റ് ആസ്ട്രേലിയ'. -ആരാധകെൻറ പ്ലക്കാർഡിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയായിരുന്നു. എന്തായാലും സംഭവം ന്യൂസീലൻഡ് ആരാധകർക്കൊപ്പം ഇന്ത്യൻ ടീമിെൻറ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.
New Zealand crowd trolling Joe Burns & Steve Smith. #NZvPAK #AUSvIND pic.twitter.com/093B6vWNS4
— Johns. (@CricCrazyJohns) January 4, 2021
ഇന്ത്യക്കെതിരെ ബേൺസും സ്മിത്തും മോശം പ്രകടനം തുടരുന്നത് ആസ്ട്രേലിയൻ ടീമിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ നിന്നും ബേൺസിനെ ടീം പുറത്താക്കിയിരിക്കുകയാണ്. ടെസ്റ്റ് സ്പെഷ്യലിസ്റ്റായ സ്മിത്തിനും ഇതുവരെ തെൻറ കഴിവ് പുറത്തെടുക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.