Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightജനസംഖ്യ മലപ്പുറം...

ജനസംഖ്യ മലപ്പുറം ജില്ലയോളം മാത്രം; ന്യൂസിലാൻഡി​െൻറ കായിക നേട്ടങ്ങൾ കണ്ട്​ ഇന്ത്യ നാണിക്കണം

text_fields
bookmark_border
ജനസംഖ്യ മലപ്പുറം ജില്ലയോളം മാത്രം; ന്യൂസിലാൻഡി​െൻറ കായിക നേട്ടങ്ങൾ കണ്ട്​ ഇന്ത്യ നാണിക്കണം
cancel

പസഫിക് സമുദ്രത്തിൽ കിടക്കുന്ന കുഞ്ഞൻ രാജ്യമാണ്​ ന്യൂസിലാൻഡ്​. 2018ലെ സെൻസസ്​ പ്രകാരം ജനസംഖ്യ 46 ലക്ഷം മാത്രം. അഥവാ മലപ്പുറം ജില്ലയുടെ ജനസംഖ്യയോട്​ ഏതാണ്ട്​ സമാനം. പക്ഷേ 136 കോടി ജനസംഖ്യയുള്ള ഇന്ത്യക്ക്​ ന്യൂസിലാൻഡി​ൽ നിന്നും പഠിക്കാൻ ഒരുപാടുണ്ട്​. പ്രത്യേകിച്ചും കായിക മേഖലയിൽ. നമ്മുടെ ജനപ്രിയ കായിക ഇനവും കാര്യമായ മേൽ വിലാസവുമുള്ള ക്രിക്കറ്റിൽ കിവികൾക്ക്​ മുന്നിൽ​ ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്​ കിരീടം അടിയറവ്​ വെച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും. കഴിഞ്ഞ ഏകദിന ലോകകപ്പിലും സെമിയിൽ ഇന്ത്യയെ നാട്ടിലേക്ക്​ മടക്കിയത്​ ന്യൂസിലാൻഡായിരുന്നു. ക്രിക്കറ്റിൽ മാത്രമല്ല, മറ്റു കായിക ഇനങ്ങളിലും ആഗോള രംഗത്ത്​ മേൽ വിലാസമുള്ളവരാണ്​ ന്യൂസിലാൻഡ്​. സ്​കൂൾ തലം മുതൽ ഓരോ കായിക ഇനത്തിലും നൈപുണ്യമുള്ള കുട്ടികളെ പ്രത്യേകം പരിശീലിപ്പിച്ചാണ്​ ഈ കുഞ്ഞൻ രാജ്യം കായിക ലോകത്ത്​ തലയുയർത്തി നിൽക്കുന്നത്​.

റഗ്​ബി

ന്യൂസിലാൻഡുകാരുടെ ഏറ്റവും ജനപ്രിയ കായിക വിനോദം റഗ്​ബിയാണ്​. നിലവിൽ ലോകറാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കക്ക്​ മുമ്പിൽ രണ്ടാമത്​. ആൾ ബ്ലാക്​സ്​ എന്ന്​ വിളിക്കപ്പെടുന്ന ന്യൂസിലാൻഡ്​ റഗ്​ബി ടീം അതി ശക്​തരാണ്​. മൂന്നുതവണ ​റഗ്​ബി ലോകകിരീടം ചൂടിയ കിവികൾ ഇക്കാര്യത്തിൽ ദക്ഷിണാഫ്രിക്കക്കൊപ്പം റെക്കോർഡ്​ പങ്കിടുന്നു. 1987, 2011, 2015 വർഷങ്ങളിലാണ്​ കിവികൾ റഗ്​ബി കിരീടം ചൂടിയത്​.


ഒളിമ്പിക്​സ്​

ലോക ജനസംഖ്യയിൽ രണ്ടാമതുള്ള ഇന്ത്യക്ക്​ ഒളിമ്പിക്​സ്​ ചരിത്രത്തിൽ ആകെയുള്ള മെഡലുകളുടെ എണ്ണം 28 ആണ്​. അതിൽ തന്നെ 11 മെഡലുകളും ലഭിച്ചത്​ ഹോക്കിയിലെ സുവർണകാലത്തി​െൻറ തണലിൽ. വ്യക്തികത സ്വർണം അഭിനവ്​ ബിന്ദ്രയുടെ ഷൂട്ടിങ്​ ​മെഡൽ മാത്രം.

ഇന്ത്യയിലെ ഒരു ജില്ലയിലെ മാത്രം ജനസംഖ്യയുള്ള ന്യൂസിലാൻഡ്​ ഒളിമ്പിക്​സിൽ 120 മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്​. 46 സ്വർണവും 28 വെള്ളിയും 46 വെങ്കലവും അതിലുൾപ്പെടും. ഏറ്റവും ഒടുവിൽ നടന്ന 2016 റിയോ ഒളിമ്പിക്​സിൽ 18 മെഡലുകളുമായി ന്യൂസിലാൻഡ്​ 19ാം സ്ഥാനത്തായിരുന്നപ്പോൾ വെറും രണ്ടുവെങ്കലവുമായി ഇന്ത്യ 67ാം സ്ഥാനത്തായിരുന്നു.


ഫുട്​ബാൾ

ഫുട്​ബാൾ ന്യൂസിലാൻഡുകാരുടെ ജനപ്രിയ കായികവിനോദമല്ല. പുരുഷ റാങ്കിങ്കിൽ നിലവിൽ ഇന്ത്യക്കും പിന്നിൽ 122 ആണ്​ സ്ഥാനം. എങ്കിലും രണ്ടുതവണ ഫുട്​ബാൾ ലോകകപ്പ്​ കളിച്ചു. 1982ലും 2010ലുമാണ്​ അത്​. 2010ൽ ഗ്രൂപ്പ്​ ഘട്ടത്തിൽ ഇറ്റലി, പരഗ്വായ്​,​ ​െസ്ലാവാക്യ എന്നീ മൂന്നുടീമുകളെയും സമനിലയിൽ കുരുക്കി. ഗ്രൂപ്പ്​ എഫ്​ പോയൻറ്​ ടേബിളിൽ മൂന്ന്​ പോയൻറുള്ള ന്യൂസിലാൻഡിനും പിന്നിലാണ്​ നിലവിലെ ചാമ്പ്യൻമാരായിരുന്ന ഇറ്റലി ഫിനിഷ്​ ചെയ്​തത്​. ഫിഫ അണ്ടർ 17 ലോകകപ്പ്​, ഫിഫ അണ്ടർ 20 ലോകകപ്പ്​ എന്നിവക്ക്​ ആതിഥേയത്വം വഹിച്ച കിവികൾ 2023ലെ വനിത ലോകകപ്പിന്​ ആസ്​ട്രേലിയക്കൊപ്പം ആതിഥേയത്വം വഹിക്കാനിരിക്കുന്നു. വനിതകളിൽ പക്ഷേ യൂറോപ്പ്യൻ രാജ്യങ്ങൾക്കൊപ്പം 21ാം സ്ഥാനത്താണ്​ ന്യൂസിലാൻഡി​െൻറ സ്ഥാനം. 57ാണ്​ ഇന്ത്യയുടെ സ്ഥാനം. ന്യൂസിലാൻഡ്​ ഉൾപ്പെടുന്ന ഓഷ്യാനിയ മേഖലയിലെ ഒ.എഫ്​.സി നേഷൻസ്​ കപ്പിൽ നിലവിലെ ചാമ്പ്യൻമാരും ഏറ്റവും കൂടുതൽ കിരീടം നേടിയവരും ന്യൂസിലാൻഡ്​ ആണ്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newzealandWorld Test Championshipnewzealand-india
News Summary - newzealand india sports comparison
Next Story