ഓർമയുണ്ടോ?; ഇർഫാൻ പത്താെൻറ ആ മാരക സ്പെൽ
text_fieldsഒരുകാലത്ത് ഇന്ത്യയുടെ ബൗളിങ് ഡിപ്പാർട്മെന്റിന്റെ നെടുന്തൂണായിരുന്നു ബറോഡക്കാരനായ ഇർഫാൻ പത്താൻ. സ്വിങ് ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും തിളങ്ങിയിരുന്ന ഇർഫാനിൽ പ്രതീക്ഷകൾ ഏറെയുണ്ടായിരുന്നു. ടെസ്റ്റ് ചരിത്രത്തിൽ തന്നെ ഇർഫാൻ പത്താന് മാത്രം സ്വന്തമായ ഒരു ചരിത്ര റെക്കോർഡിന് ഇന്ന് 15 വയസ്സ് തികയുകയാണ്. ടെസ്റ്റ് മത്സരത്തിെൻറ ആദ്യത്തെ ഒാവറിൽ തന്നെ ഹാട്രിക് സ്വന്തമാക്കിയ ഒരേയൊരു ക്രിക്കറ്ററാണ് അദ്ദേഹം.
ക്രിക്കറ്റിൽ ടെസ്റ്റ് ഫോർമാറ്റിന് 144 വർഷത്തിെൻറ പഴക്കമുണ്ട്. ഇതുവരെ 2,406 ടെസ്റ്റ് മത്സരങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയിട്ടുമുണ്ട്. എന്നാൽ, ആ ഫോർമാറ്റിെൻറ ആദ്യ ഒാവറിൽ ഹാട്രിക് വിക്കറ്റുകൾ സ്വന്തമാക്കിയ ഏക താരം ഇടംകൈയ്യൻ പേസറായ ഇർഫാൻ പത്താൻ മാത്രമാണ്. അതുപോലെ ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി ഹാട്രിക് നേടിയ രണ്ടാമത്തെ ബൗളർ എന്ന നേട്ടവും താരത്തിന് തന്നെ.
2006 ജനുവരി 29ന് പാകിസ്താനെതിരെ കറാച്ചിയിൽ നടന്ന മത്സരത്തിലായിരുന്നു പത്താെൻറ മികച്ച സ്പെൽ പിറവിയെടുത്തത്. മൂന്നാം ടെസ്റ്റിെൻറ ആദ്യ ഒാവറിൽ പന്തെറിയാനെത്തിയ ഇർഫാെൻറ ആദ്യ മൂന്ന് പന്തുകളിൽ റൺസൊന്നും വിട്ടുകൊടുത്തില്ല. എന്നാൽ, അവസാന മൂന്ന് പന്തിൽ ചരിത്രംപിറന്നു. ഓപ്പണറായ സൽമാൻ ഭട്ട്, പാക് ബാറ്റിങ്ങിന്‍റെ നട്ടെല്ലുകളായ യൂനിസ് ഖാൻ, മുഹമ്മദ് യൂസുഫ് എന്നിവരാണ് ഇർഫാന്‍റെ മാരക ബൗളിങ്ങിന് മുമ്പിൽ ഗാലറിയിലേക്ക് തിരിഞ്ഞുനടന്നത്. പൂജ്യത്തിന് മൂന്ന് എന്ന ദയനീയമായ നിലയിൽ പാകിസ്താനെ നിർത്തിയായിരുന്നു താരം ആദ്യ ഒാവർ ഫിനിഷ് ചെയ്തത്.
ആദ്യ രണ്ട് ടെസ്റ്റുകളിൽ പത്താെൻറ ബൗളിങ് 1-133, 0-106, 1-80 എന്നിങ്ങനെയായിരുന്നു. എന്നാൽ, മൂന്നാം ടെസ്റ്റിൽ 61 റൺസിന് അഞ്ച് എണ്ണംപറഞ്ഞ വിക്കറ്റുകളാണ് താരം നേടിയത്. കറാച്ചിയിൽ പിറന്നത് ഇന്ത്യൻ ബൗളിങ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പെല്ലുകളിലൊന്നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.