Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right'ഇത്രയും വലിയ തുക...

'ഇത്രയും വലിയ തുക കേട്ടുമാത്രമേ പരിചയമുള്ളൂ'; ഡോ. ഷംഷീറിന്​ നന്ദി പറഞ്ഞ് പി.ആർ.​ ശ്രീജേഷ്

text_fields
bookmark_border
ഇത്രയും വലിയ തുക കേട്ടുമാത്രമേ പരിചയമുള്ളൂ; ഡോ. ഷംഷീറിന്​ നന്ദി പറഞ്ഞ് പി.ആർ.​ ശ്രീജേഷ്
cancel

ദുബൈ: ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന്​ നന്ദി പറഞ്ഞ്​ ഒളിമ്പിക്​സ്​ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്​. അദ്ദേഹത്തി​െൻറ വിളി പ്രതീക്ഷിച്ചിരുന്നില്ലെന്നും പാരിതോഷികം ലഭിച്ചത്​ സർപ്രൈസായിരുന്നുവെന്നും ശ്രീജേഷ് ശബ്​ദ സന്ദേശത്തിൽ​ പറഞ്ഞു.ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമേയുള്ളൂ. അത് പാരിതോഷികമായി നൽകുന്നുവെന്നറിയുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും ​ശ്രീജേഷ്​ പറഞ്ഞു.

ചരിത്ര മെഡൽ നേട്ടത്തിന് ശേഷം ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത ക്യാഷ് പ്രൈസാണ്​ ഡോ. ഷംഷീർ പ്രഖ്യാപിച്ചത്​. ടോക്യോയിൽനിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനുമുമ്പ്​ ശ്രീജേഷിനെ ഫോണിൽ ബന്ധപ്പെട്ടാണ് ഡോ. ഷംഷീർ സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. ഹോക്കി ടീമി​െൻറ അഭിമാനവിജയത്തിന് ശ്രീജേഷ് വഹിച്ച നിർണായക പങ്കിനുള്ള സമ്മാനമാണിതെന്ന്​ ഡോ. ഷംഷീർ വയലിൽ പ്രതികരിച്ചു. മികച്ച പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് അഭിമാന മുഹൂർത്തമാണ് ശ്രീജേഷ് സമ്മാനിച്ചത്.

ഒരു മലയാളിയെന്ന നിലയിൽ ഈ നേട്ടത്തിൽ എനിക്കും അഭിമാനമുണ്ട്. ഹോക്കിയിൽ രാജ്യത്തിനുള്ള താൽപര്യം വർധിപ്പിക്കാൻ ഈ നേട്ടം ഇടയാക്കിയിട്ടുണ്ട്. ശ്രീജേഷി​െൻറയും സഹ താരങ്ങളുടെയും പ്രകടനം നൂറുകണക്കിന് യുവതീ യുവാക്കളെ തുടർന്നും പ്രചോദിപ്പിക്കുമെന്നുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വി.പി.എസ് ഹെൽത്ത്കെയർ പ്രതിനിധികൾ ഒരു കോടിരൂപ പാരിതോഷികം കൈമാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pr sreejeshDr. Shamsheer Vayalil
News Summary - pr sreejesh thanks to Dr. Shamsheer Vayalil
Next Story