Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightമലയാളം...

മലയാളം പോസ്റ്റുകളിടുന്ന അഡ്​മിൻ സഞ്​ജുവാണോയെന്ന്​ ആരാധകർ; തകർപ്പൻ മറുപടിയുമായി രാജസ്ഥാൻ

text_fields
bookmark_border
മലയാളം പോസ്റ്റുകളിടുന്ന അഡ്​മിൻ സഞ്​ജുവാണോയെന്ന്​ ആരാധകർ; തകർപ്പൻ മറുപടിയുമായി രാജസ്ഥാൻ
cancel

രാജസ്ഥാൻ റോയൽസ്​ പേജിൽ മലയാളത്തിലുള്ള പോസ്റ്റുകളും മലയാള ഗാനങ്ങളുമെല്ലാം വരാൻ തുടങ്ങിയിട്ട്​ കാലം കുറച്ചായി. ദുൽഖർ സൽമാന്‍റെ സി.ഐ.എ സിനിമയിലെ ബി.ജി.എമ്മിലുള്ള സഞ്​ജുവിന്‍റെ 'മാസ്​' വിഡിയോ റോയൽസിന്‍റെ ഔദ്യോഗിക പേജിൽ നിന്നും ഇൻസ്റ്റഗ്രാമിൽ ഇന്നലെ പോസ്റ്റ്​ ചെയ്​തിരുന്നു.

അധികം വൈകാതെ ഒരു മലയാളിയുടെ രസികൻ കമന്‍റുമെത്തി. ''അഡ്​മിൻ മലയാളി ആണോന്നു ഡൗട്ട്​ ഉണ്ടായിരുന്നു. ഇപ്പൊ അഡ്​മിൻ സഞ്​ജു തന്നെ ആണോ എന്നാ ഡൗട്ട്​''. ഉടൻതന്നെ രാജസ്ഥാൻ റോയൽസിന്‍റെ മറുപടിയുമെത്തി. മംഗ്ലീഷിൽ ടൈപ്പ്​ ചെയ്​തതിങ്ങനെ. ''ഞാൻ മലയാളി അല്ല. എനിക്ക്​ മലയാളം അറിയില്ല. സത്യം'. രാജസ്ഥാന്‍റെ രസികൻ മറുപടിക്ക്​ നിറയെ ലൈക്കുകളാണ്​ ലഭിച്ചത്​.

സഞ്​ജു സാംസൺ കളിക്കുന്നുവെന്ന കാരണത്താൽ ഒരുപാട്​ മല്ലു ആരാധകരുള്ള ടീമാണ്​ രാജസ്ഥാൻ. അടുത്ത സീസണിൽ സഞ്​ജു തന്നെ ടീമിനെ നയിക്കുന്നതോടെ ഇനിയും ആരാധകർ വർധിക്കാനാണ്​ സാധ്യത. ഇനിയിപ്പൊ രാജസ്ഥാൻ അഡ്​മിൻ സഞ്​ജു ആയിരിക്കുമോ?. ആ.. ആർക്കറിയാം.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonrajasthan royals
Next Story