മറഡോണയിലെ വിപ്ലവകാരി
text_fieldsഫുട്ബാൾ കളിക്കാരനല്ലായിരുെന്നങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുണ്ടായിരുന്നു മറഡോണക്ക്. ഒരൊന്നാന്തരം വിപ്ലവകാരി..!
ഒന്നര മണിക്കൂർ നീണ്ട ഡോക്യുമെൻററിയിൽ മറഡോണയുടെ ജീവിതത്തിെൻറ ഉൾക്കനങ്ങളെ അനാവരണം ചെയ്ത വിഖ്യാത സെർബിയൻ സംവിധാകയൻ എമിർ കുസ്തുറിക്കയോട് മറഡോണ സംശയമില്ലാതെ പറഞ്ഞത് അങ്ങനെയായിരുന്നു.
ഇടതുകാലിൽ അയാൾ ഫിദൽ കാസ്ട്രോയെ പച്ചകുത്തി. വലതു ചുമലിൽ ചെ ഗുവേരയെയും. ആ കാലുകൾകൊണ്ടാണ് അയാൾ ലോകത്തെ ഉന്മാദങ്ങളിലേക്ക് ആനയിച്ചത്. ആ ചുമലുകൾകൊണ്ടാണ് അയാൾ അർജൻറീനയെ ലോകകപ്പ് ജേതാക്കളാക്കിയത്.
എതിരാളികളുടെ ഗോൾമുഖം റെയ്ഡ് ചെയ്ത് മനോഹരമായ ശരീരഭാഷയിൽ ഗോൾ നിക്ഷേപിച്ച് ആരാധകർക്കു നേരെ കൈവിടർത്തിയോടുന്ന അതേ ആവേശത്തിൽ ബുഷിെൻറ ചിത്രത്തിനു മുകളിൽ 'യുദ്ധക്കുറ്റവാളി' എന്ന എഴുത്തുമായി യുദ്ധവിരുദ്ധ റാലികളെ അദ്ദേഹം അഭിസംബോധന ചെയ്തു. പതിനായിരങ്ങൾ അലയടിക്കുന്ന ഗാലറികളെ കാവൽനിർത്തി ഊഗോ ചാവെസിനൊപ്പം അയാൾ ലാറ്റിനമേരിക്കയുടെ അന്തസ്സിനും അഭിമാനത്തിനുംവേണ്ടി ആർത്തു വിളിച്ചു.
'ഫുട്ബാൾ ഞങ്ങൾക്കൊരു യുദ്ധമായിരുന്നു. രാജ്യത്തിനുവേണ്ടി ആഹുതി ചെയ്യാൻ നിയോഗിക്കപ്പെട്ട പോരാളികളായിരുന്നു ഞങ്ങൾ. ഒരു ബട്ടൻ അമർത്തി അമേരിക്കയും ബ്രിട്ടനും ആയിരങ്ങളെ കൊലചെയ്യുന്നപോലെ ഞങ്ങൾക്കാവില്ല. അതുകൊണ്ട് ഞങ്ങൾ യുദ്ധം ചെയ്യാൻ ഫുട്ബാൾ മൈതാനം തെരഞ്ഞെടുത്തു. ഇംഗ്ലീഷ് വലയിൽ ഒരു ഗോളടിച്ചു കയറ്റുമ്പോൾ അത് അവരെ അപഹരിക്കുന്നതിനു തുല്യമാണ്. മെക്സികോ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ദൈവത്തിൻറ കൈകൊണ്ട് ഗോളടിച്ചപ്പോഴും നിങ്ങൾ ചെയ്തത് എത്ര മഹത്തായ കാര്യമാണ് എന്നാണ് എെൻറ ജനത പറഞ്ഞത്. 'മറഡോണ തെൻറ രാഷ്ട്രീയം വ്യക്തമാക്കിയത് ഇങ്ങനെയാണ്.
മെക്സികോ ലോകകപ്പിനു ശേഷം 1987ൽ മറഡോണയെ ആദരിക്കാൻ അമേരിക്ക അവാർഡ് പ്രഖ്യാപിച്ചപ്പോൾ തെൻറ രാഷ്ട്രീയ നയപ്രഖ്യാപനമാക്കി അതിനെ മറഡോണ മാറ്റി. അതേ അവസരത്തിലാണ് ക്യൂബയും മറഡോണക്ക് അവാർഡ് പ്രഖ്യാപിച്ചത്. അമേരിക്കയുടെ ക്ഷണം നിരസിച്ച് ക്യൂബൻ ജനതയുടെ ആദരം സ്വീകരിച്ചുകൊണ്ട് മറഡോണ തൻറ നയം വ്യക്തമാക്കി.
'എല്ലാവരും അമേരിക്കക്ക് ജയ് വിളിക്കുമ്പോൾ ഞാനത് ക്യൂബക്കുവേണ്ടി വിളിക്കുന്നു' അഞ്ചു മണിക്കൂർ നീണ്ട ആ സന്ദർശനത്തിലായിരുന്നു മറഡോണ, ഫിദൽ കാസ്ട്രോയുടെ കടുത്ത ആരാധകനായത്. ഒടുവിൽ കാസ്ട്രോയുടെ ചരമദിനത്തിൽതന്നെ മറഡോണയും വിടവാങ്ങി.
ലാറ്റിൻ അമേരിക്കയുടെ ഇടതുപക്ഷ രാഷ്ട്രീയത്തിന് അകമഴിഞ്ഞ പിന്തുണയായിരുന്നു മറഡോണ നൽകിയത്. വെനിസ്വേലയുടെ പ്രസിഡൻറ് ഊഗോ ചാവെസിെൻറയും അടുത്ത സുഹൃത്തായിരുന്നു മറഡോണ.
താനുമായി കൂടിക്കാഴ്ചക്ക് ആഗ്രഹം പ്രകടിപ്പിച്ച ബ്രിട്ടനിലെ ചാൾസ് രാജകുമാരനെ കാണാൻ വിസമ്മതിച്ചതിനെ തൻറ ഉറച്ച നിലപാടായി മറഡോണ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. 'അയാൾക്ക് ഷേക്ഹാൻഡ് നൽകാൻ എന്നെ കിട്ടില്ല..' എന്നായിരുന്നു മറഡോണയുടെ പ്രതികരണം. 2004 ൽ അമേരിക്കൻ പ്രസിഡൻറ് ജോർജ് ബുഷിെൻറ ഇറാഖ് ആക്രമണത്തിനെതിരെ ആയിരങ്ങൾ പങ്കെടുത്ത റാലിയുടെ മുൻനിരയിൽ മറഡോണയുണ്ടായിരുന്നു.
ഫലസ്തീൻ ജനതക്കുവേണ്ടിയും അദ്ദേഹം ശബ്ദമുയർത്തി. 2012ൽ ദുൈബയിൽ മറഡോണ മാധ്യമങ്ങളോട് അതു വ്യക്തമാക്കി. 'ഫലസ്തീെൻറ ഏറ്റവും വലിയ ആരാധകൻ ഞാനാണ്. അവരോട് എനിക്ക് ബഹുമാനവും അനുതാപവുമുണ്ട്.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.