തലവര മാറ്റാൻ ആർ.സി.ബി
text_fieldsദുബൈ: സൂപ്പർ താരങ്ങളും താരപ്പകിട്ടുമല്ല ചാമ്പ്യൻ ടീമിനെ സൃഷ്ടിക്കുന്നത് എന്നതിെൻറ സാക്ഷ്യമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. രാഹുൽ ദ്രാവിഡ്, കെവിൻ പീറ്റേഴ്സൻ, അനിൽകുംെബ്ല, ഡാനിയേൽ വെറ്റോറി, ഷെയ്ൻ വാട്സൻ, ക്രിസ് ഗെയ്ൽ, ഡിവില്ല്യേഴ്സ്, വിരാട് കോഹ്ലി, യുവരാജ് സിങ്, സഹീർഖാൻ... ഇങ്ങനെ നീളുന്നു കഴിഞ്ഞ 12 വർഷത്തിനിടെ ആർ.സി.ബിയിൽ കളിച്ച താരങ്ങളുടെ നിര. പക്ഷേ, ഇതുവരെ കിരീടം നേടാനായിട്ടില്ല. മൂന്നുതവണ ഫൈനലിൽ തോറ്റു. നിർഭാഗ്യം ഇത്രയേറെ വേട്ടയാടിയ മറ്റൊരു ടീമില്ല. 13ാം സീസണിന് അറേബ്യൻ മണ്ണിൽ ഒരുങ്ങുേമ്പാൾ ബാംഗ്ലൂർ പ്രതീക്ഷയിലാണ്.
കടലാസിലെ ടീം നിര കണ്ടാൽ ഇക്കുറിയും കിരീട ഫേവറിറ്റാണ് ആർ.സി.ബി. ഒാപണിങ് മുതൽ വാലറ്റം വരെ നീളുന്ന വെടിക്കെട്ട് ബാറ്റിങ്, ചഹൽ, ഉമേഷ് യാദവ്, സ്റ്റെയ്ൻ, സിറാജ്, സാംപ എന്നിവരടങ്ങിയ ലോകോത്തര ബൗളിങ്, മുഇൗൻ അലി, േമാറിസ്, ദുബെ എന്നിവരടങ്ങിയ ഒാൾറൗണ്ട് നിര. മറ്റേതൊരു ടീമിനേക്കാളും സന്തുലിതമാണ് ഇൗ ടീം. ക്യാപ്റ്റൻ കോഹ്ലിയുടെ വാക്കുകളിൽ 2016ൽ ടീമിനോളം അടിമുടി ബാലൻസിങ്ങാണ് 2020ലെ ആർ.സി.ബിഒാൾറൗണ്ടർ ക്രിസ് മോറിസിന് 10 കോടിയും, ഒാപണർ ആരോൺ ഫിഞ്ചിന് 4.5 കോടിയും എറിഞ്ഞാണ് ടീം സ്വന്തമാക്കിയത്.
സ്പിന്നിനെ തുണക്കുന്ന എമിറേറ്റ്സിലെ പിച്ചിൽ, ഏറ്റവും മികച്ച സ്പിൻ നിരയും ബാംഗ്ലൂരിനൊപ്പമുണ്ട്. യുസ്വേന്ദ്ര ചഹൽ, ആഡം സാംപ, മുഇൗൻ അലി എന്നിവർ.
കോഹ്ലി-എബി ഡി ദ്വയത്തിൽ എല്ലാം സമർപ്പിക്കുന്ന മനസ്സ് തന്നെ വലിയ വെല്ലുവിളി. ഇരുവരും തകർന്നാൽ ടീം തകരുന്ന പതിവ് മാറണം. കോഹ്ലിയുടെ ക്യാപ്റ്റൻസിക്കു കീഴിൽ വിദേശ സൂപ്പർതാരങ്ങൾ പലപ്പോഴും പരാജയപ്പെടുന്നുവെന്നത് മറ്റൊരു വിമർശനമാണ്. ഇക്കുറി, മോറിസ്, ഫിഞ്ച്, സ്റ്റെയിൻ സംഘങ്ങൾ ടീമിനൊപ്പം സ്ഥിരത നിലനിർത്തണം.
ക്യാപ്റ്റൻ: വിരാട് കോഹ്ലി
കോച്ച്: സൈമൺ കാറ്റിച്ച്
െഎ.പി.എൽ ബെസ്റ്റ്: റണ്ണേഴ്സ് അപ്പ് (2009, 2011, 2016)
ടീം ആർ.സി.ബി
ബാറ്റ്സ്മാൻ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ആരോൺ ഫിഞ്ച്, ദേവ്ദത്ത് പടിക്കൽ, ഗുർകീരത് സിങ്.
ഒാൾറൗണ്ടർ: മുഇൗൻ അലി, വാഷിങ്ടൺ സുന്ദർ, പവൻ ദേശ്പാണ്ഡെ, ക്രിസ് മോറിസ്, ഷഹബാസ് അഹമ്മദ്, പവൻ നേഗി, ഇസ്റു ഉദാന, ശിവം ദുബെ.
വിക്കറ്റ്കീപ്പർ: എബി ഡിവില്ല്യേഴ്സ്, പാർഥിവ് പേട്ടൽ, ജോഷ് ഫിലിപ്.
ബൗളർ: മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ, നവദീപ് സെയ്നി, ഡെയ്ൽ സ്റ്റെയ്ൻ, ഉമേഷ് യാദവ്, ആഡം സാംപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.