ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്; തോൽവികളിലും എതിരാളികളുടെ മനംകവർന്നവർ
text_fieldsതോറ്റ് തോറ്റ് കൊണ്ടിരിക്കെ സഹതാപംകൊണ്ട് എതിരാളികളുടെ പോലും മനംകവർന്നവരുടെ കഥകൾ പോർക്കളത്തിൽ പുതിയതല്ല. കളിക്കളത്തിലും പുറത്തുമെല്ലാമായി ഒരുപിടി ഉദാഹരണങ്ങളുണ്ടാവും. ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്തരമൊരു ഭാഗ്യക്കേടിെൻറ പേരാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.
ടീമിെൻറ വലുപ്പമോ താരങ്ങളുടെ സാന്നിധ്യമോ കണക്കിലെടുത്താൽ ഐ.പി.എല്ലിൽ പലവട്ടം ചാമ്പ്യൻമാരാവേണ്ടവരാണിത്. പക്ഷേ, സീസൺ 14ലെത്തുേമ്പാഴും ഒരു കിരീടം ഈ സൂപ്പർ ടീമിെൻറ സ്വപ്നമായി തുടരുന്നു.
തുടർച്ചയായി മൂന്ന് സീസണിൽ ലീഗ് റൗണ്ടിൽ പുറത്തായവർ കഴിഞ്ഞ വർഷം േപ്ല ഓഫിൽ ഇടം പിടിച്ചതാണ് ആരാധകർക്ക് ആശ്വാസമായത്. 2019ൽ ഏറ്റവും അവസാന സ്ഥാനക്കാരായി മടങ്ങിയർ 2020 ദുബൈയിൽ നടന്ന േപ്ല ഓഫിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റാണ് പുറത്തായത്.
ടീം സ്ക്വാഡിലെ കരുത്തിനിടെ കപ്പിലെത്തിക്കുന്നതിൽ കോഹ്ലി പരാജയമാവുന്നതാണ് ബംഗളൂരുവിെൻറ കിരീട ദാരിദ്ര്യത്തിലെ പ്രധാന കാരണം. മലയാളി താരങ്ങളായ സചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരും ടീമിലുണ്ട്.
കരുത്ത്
മുൻ സീസണുകളിലേതെന്ന പോലെ ബാറ്റിങ് തന്നെ ആർ.സി.ബിയുടെ കരുത്ത്. വിരാട് കോഹ്ലി, എബി ഡിവില്യേഴ്സ് എന്നീ പരിചയ സമ്പന്നർെക്കാപ്പം കഴിഞ്ഞ സീസണിൽ തകർത്താടിയ മലയാളി ഓപണർ ദേവ്ദത്ത് പടിക്കലും ചേർന്നാൽ തുടക്കം ഗംഭീരമായി. ഇവർക്കു പിന്നാലെ വരുന്ന മധ്യനിരയിൽ െഗ്ലൻ മാക്സ്വെൽ, കെയ്ൽ ജാമിസൺ, കെയ്ൻ ജാമിസൺ എന്നിവരും സൂപ്പർ.
ട്വൻറി20 സ്പെഷലിസ്റ്റ് ബൗളിങ് നിര. പേസിലും സ്പിന്നിലും കളി നിയന്ത്രിക്കാൻ കെൽപുള്ളവർ. ജോഷ്വ ഫിലിപ്പിന് പകരക്കാരനായി ടീമിലെത്തിയ ആസ്ട്രേലിയയിൽനിന്നുള്ള 21കാരൻ ഫിൻ അലനും ഈ സീസണിൽ ബംഗളൂരുവിെൻറ വാഗ്ദാനമാണ്.
ദൗർബല്യം
കഴിഞ്ഞ താര ലേലത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വിലയായിരുന്നു െഗ്ലൻ മാക്സ്വെല്ലിേൻറത്. 14.25 കോടി നൽകി പഞ്ചാബിൽനിന്നും ബംഗളൂരു സ്വന്തമാക്കിയ താരം.
പക്ഷേ, കഴിഞ്ഞ സീസണിൽ സമ്പൂർണ പരാജയമായിരുന്നു മാക്സി. 13 കളിയിൽ ആകെ നേടിയത് 108 റൺസ്. എന്നാൽ, തൊട്ടു പിന്നാലെ ഇന്ത്യക്കെതിരായ പരമ്പരയിൽ കണ്ടത് മെറ്റാരു മാക്സിയെ ആയിരുന്നു. ഏകദിനത്തിലും ട്വൻറി20യിലും മാക്സി 'ബിഗ്ഷോ'യിലൂടെ ഞെട്ടിച്ചു.
സ്പിൻ ആയുധമായ യുസ്വേന്ദ്ര ചഹലിനെ ഏകദിന-ട്വൻറി20 പരമ്പരയിൽ ഇംഗ്ലണ്ടുകാർ ശിക്ഷിച്ചതും റൺസ്വിട്ടുകൊടുക്കുന്നതിൽ ഒരു മടിയുമില്ലാത്ത സിറാജ് സെയ്നിയുടെ സാന്നിധ്യവും കോഹ്ലിക്ക് തലവേദനയാവും. കോഹ്ലിയും ദേവ്ദത്തും കഴിഞ്ഞാൽ മികച്ച ഇന്ത്യൻ ബാറ്റിങ്ങ് നിര ടീമിൽ ഇല്ല.
Bangalore Royal Challengers
ക്യാപ്റ്റൻ: വിരാട് കോഹ്ലി
കോച്ച്: സൈമൺ കാറ്റിച്ച്
ബെസ്റ്റ്: റണ്ണേഴ്സ് അപ് (2009, 2011, 2016)
സ്ക്വാഡ്
ബാറ്റിങ്: വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, സചിൻ ബേബി, രജത് പടിദാർ, സുയഷ് പ്രഭുദേശായ്.
ഓൾറൗണ്ടേഴ്സ്
െഗ്ലൻ മാക്സ്വെൽ, ഡാൻ ക്രിസ്റ്റ്യൻ, പവൻ ദേശ്പാണ്ഡേ, ഡാനിയേൽ സാംസ്, ഷഹബാസ് അഹമ്മദ്, വാഷിങ്ടൺ സുന്ദർ.
വിക്കറ്റ് കീപ്പേഴ്സ്: എ.ബി ഡിവില്ല്യേഴ്സ്, കെ.എസ്. ഭരത്, മുഹമ്മദ് അസ്ഹറുദ്ദീൻ, ജോഷ് ഫിലിപ്, ഫിൻ അലൻ.
സ്പിൻ ബൗേളഴ്സ്: യുസ്വേന്ദ്ര ചഹൽ, ആഡം സാംപ.
പേസ് ബൗളേഴ്സ്: കെയ്ൻ റിച്ചാർഡ്സൺ, നവദീപ് സെയ്നി, മുഹമ്മദ് സിറാജ്, കെയ്ൽ ജാമിസൺ, ഹർഷൽ പട്ടേൽ.
Best Of 2020
റൺസ്:
ദേവ്ദത്ത് പടിക്കൽ 473
വിക്കറ്റ്:
യുസ്വേന്ദ്ര ചഹൽ 21
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.