ഇൗ സ്വാതന്ത്ര്യം ക്രിക്കറ്റ് പ്രേമികൾ ആഗ്രഹിക്കാത്തത്; ധോണിക്ക് വിട നൽകി സഹതാരങ്ങൾ
text_fieldsന്യൂഡൽഹി: 16 വർഷത്തെ മികച്ച സേവനത്തിന് ശേഷം ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി ആഗസ്ത് 15ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 'നിങ്ങളുടെ പിന്തുണക്കും സ്നേഹത്തിനും നന്ദി, 1929 മണിക്കൂറായി ഞാൻ വിരമിച്ചതായിട്ടാണ് കണക്കാക്കുന്നത്' -ധോണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. കഴിഞ്ഞ വർഷം ആഗസ്തിൽ നടന്ന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെയാണ് ക്യാപ്റ്റൻ കൂൾ അവസാനമായി നീല ജഴ്സിയണിഞ്ഞത്.
താരത്തിെൻറ വിടവാങ്ങലിന് പിന്നാലെ മുൻ സഹതാരങ്ങൾ ആശംസകളും ആദരവുമായി സമൂഹ മാധ്യമങ്ങളിലെത്തി. 'ഇന്ത്യൻ ക്രിക്കറ്റിന് താങ്കൾ നൽകിയ സംഭാവന വളരെ വലുതാണ്. 2011 ലോകകപ്പ് താങ്കൾക്കൊപ്പം വിജയിച്ചത് എെൻറ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണ്. ഇൗ സെക്കൻറ് ഇന്നിങ്സിൽ താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. ഇതിഹാസ ബാറ്റ്സ്മാൻ സചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു.
അദ്ദേഹത്തെ പോലൊരു താരത്തെ ലഭിക്കുകയെന്നത് സാധ്യമാവാത്ത മിഷനാണ്. ധോണിയെ പോലെ ഒരാൾ ഇപ്പോഴില്ല, ഇതുവരെ ഒരാളുണ്ടായിട്ടില്ല, ഇനി ഉണ്ടാവാനും പോകുന്നില്ല. താരങ്ങൾ വരും പോകും. പക്ഷെ ധോണിയെ പോലൊരു ശാന്തനായ താരമില്ല. ക്രിക്കറ്റ് പ്രേമികൾക്ക് കുടുംബാംഗത്തെ പോലെയാണ് ധോണി. ഒാം ഫിനിഷായ നമഹ... -മുൻ ഇന്ത്യൻ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ഇൗ ഒരു സ്വാതന്ത്ര്യം ക്രിക്കറ്റ് പ്രേമികൾ ആഗ്രഹിച്ചിരുന്നില്ല. ഒരുമിച്ചുള്ള അസംഖ്യം ഒാർമകൾക്ക് നന്ദി. അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ ക്രിക്കറ്റർക്കും ഒരു ദിവസം അവെൻറ യാത്ര അവസാനിപ്പിക്കണം. എന്നാൽ, നമ്മോട് ഒരുപാട് അടുപ്പമുള്ള ഒരാൾ അത്തരത്തിലൊരു തീരുമാനമെടുത്താൽ ഒരുപാട് സങ്കടമുണ്ടാക്കും. താങ്കൾ ഇൗ രാജ്യത്തിന് വേണ്ടി ചെയ്തത് എന്നും എല്ലാവരുടേയും ഹൃദയത്തിലുണ്ടാവും. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ട്വിറ്ററിൽ കുറിച്ചു. നിങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പരസ്പര ബഹുമാനവും സ്നേഹവും എന്നിൽ എപ്പോഴുമുണ്ടാവും. ഇൗ ലോകം കണ്ടത് അദ്ദേഹത്തിെൻറ നേട്ടങ്ങൾ മാത്രമാണ്. എന്നാൽ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എല്ലാത്തിനും നന്ദി. -കോഹ്ലി കൂട്ടിച്ചേർത്തു.
മുഹമ്മദ് കൈഫ്, കെവിൻ പീറ്റേഴ്സൺ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ തുടങ്ങി നിരവധി താരങ്ങൾ ധോണിക്ക് ആശംസളുമായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.