സാറ ടെയ്ലറിന് ചരിത്രനേട്ടം - പുരുഷ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിത
text_fieldsഅബൂദബി: പുരുഷ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കി മുൻ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ സാറ ടെയ്ലർ.
അബൂദബി ടി10 ലീഗിൽ ടീം അബൂദബിയുടെ സഹപരിശീലകയായി നിയമിതയായതോടെയാണ് സാറ ഈ നേട്ടം കൈവരിച്ചത്. നവംബർ 19നാണ് അബൂദബി ടി10 ലീഗ് ആരംഭിക്കുന്നത്. നേരത്തെ കൗണ്ടി ക്ലബ്ബ് സസെക്സിൽ വനിത സ്പെഷ്യലൈസ്ഡ് കോച്ചായി സാറ പ്രവർത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീമിൻ്റെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായാണ് സാറ അറിയപ്പെടുന്നത്.
ടി10 ലീഗിലെ തന്റെ ഈ നേട്ടം ലോകമെമ്പാടുമുള്ള വനിതകൾക്ക് പ്രചോദനമാകുമെന്ന് സാറ പ്രത്യാശ പ്രകടിപ്പിച്ചു. 32കാരിയായ സാറ 2006ലാണ് ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. 10 ടെസ്റ്റുകളും 126 ഏകദിനങ്ങളും 90 ട്വന്റി 20 മത്സരങ്ങളും ടീമിനായി കളിച്ചു. 2019ലാണ് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.