പ്രായം കൂടുന്തോറും വീര്യവും; സ്വർണമേശ നിറച്ച് ശരത് കമൽ
text_fieldsതമിഴ്നാട്ടുകാരനായ ശരത് കമൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടേബ്ൾ ടെന്നിസ് താരമാണ്. വയസ്സ് 40 ആയെങ്കിലും പ്രായം കൂടുന്തോറും വീര്യമേറുന്ന പ്രതിഭാസം. ഇത്തവണ മാത്രം കോമൺവെൽത്ത് ഗെയിംസിൽ നേടിയത് മൂന്ന് സ്വർണവും ഒരു വെള്ളിയും. 2006 മുതൽ മത്സരിക്കുന്ന ശരത്തിന്റെ ആകെ മെഡൽ എണ്ണമെടുത്താൽ 13 ആവും. അടുത്ത കാലത്തൊന്നും വിരമിക്കാൻ പദ്ധതിയില്ലെന്ന തന്റെ പ്രഖ്യാപനം ശരിവെച്ച് ഗെയിംസിന്റെ അവസാന നാളിൽ ശരത് സിംഗ്ൾസ് സ്വർണവും കൈക്കലാക്കി.
ഇംഗ്ലണ്ടിന്റെ ലിയാം പിച്ഫോർഡിനെതിരെ 4-1നായിരുന്നു ജയം. സ്കോർ: 11-13 11-7 11-2 11-6 11-8. ശരത് ആദ്യവും അവസാനവുമായി വ്യക്തിഗത സ്വർണം നേടിയത് 16 കൊല്ലം മുമ്പ് മെൽബൺ കോമൺവെൽത്ത് ഗെയിംസിലായിരുന്നു. പുരുഷ, മിക്സഡ് ടീം ഇനങ്ങളിലും ഇക്കുറി സ്വർണം സ്വന്തമാക്കി, ഡബ്ൾസിൽ വെള്ളിയും. ആവേശകരമായി മാറിയ പുരുഷ സിംഗ്ൾസ് വെങ്കല മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്ക്ഹാളിനെതിരെ 4-3ന് പൊരുതി ജയിച്ച് തമിഴ്നാട് സ്വദേശി ജി. സത്യൻ മെഡൽ നേടി. സ്കോർ: 11-9 11-3 11-5 8-11 9-11 10-12, 11-9.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.