'ഖത്തർ ലോകകപ്പ് നേരിട്ട് കാണാൻ അവസരം'; ഗൾഫിലെ ജോലിക്ക് പിന്നാലെ കൊണ്ടോട്ടിയിലെ ഇടതുസ്ഥാനാർഥിയുടെ ഉഗ്രൻ വാഗ്ദാനം
text_fieldsമലപ്പുറം: കൊണ്ടോട്ടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കാട്ടുപരുത്തി സുലൈമാൻ ഹാജിയുടെ വാഗ്ദാനം വൈറൽ. പ്രഥമ എം.എൽ.എ ട്രോഫി ഫുട്ബാൾ ടൂർണമെന്‍റിൽ വിജയിക്കുന്ന ടീമിന് ഖത്തർ ലോകകപ്പ് നേരിൽ കാണാൻ അവസരം നൽകുമെന്നാണ് സുലൈമാൻ ഹാജി മണ്ഡല വികസന രേഖയിൽ വാഗ്ദാനം നൽകുന്നത്. നേരത്തേ വിജയിച്ചാൽ ഗൾഫിൽ ജോലി നൽകുമെന്ന വാഗ്ദാനവും വൈറലായിരുന്നു.
കൊണ്ടോട്ടിയിൽ നടന്ന ചടങ്ങിൽ മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയാണ് വികസന രേഖ പ്രകാശനം ചെയ്‌തത്. കൊണ്ടോട്ടി മണ്ഡലത്തിന്‍റെ സമഗ്ര വികസനം മുന്നോട്ട് വെക്കുന്നതാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ.
കൊണ്ടോട്ടിയെ ഒരു എയർപോർട് സിറ്റിയാക്കി മാറ്റുന്നതിനുള്ള മാസ്റ്റർ പ്ലാൻ. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വലിയ തോട് നവീകരണം, ഗതാഗതകുരുക്കിനുള്ള പരിഹാരം ഉൾപ്പെടെ വികസന രേഖ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യ മേഖലയിലെ കൊണ്ടോട്ടിയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഒപ്പം കായിക രംഗത്ത് കൊണ്ടോട്ടിക്ക് മുന്നേറ്റം വെക്കാനുള്ള പദ്ധതികളും വികസന രേഖ മുന്നോട്ട് വെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.