'ഞാനുമൊരു ബ്രാഹ്മണൻ, തമിഴ്നാട് സംസ്കാരം ഇഷ്ടപ്പെടുന്നു..'; റെയ്നയുടെ കമൻറിൽ വിവാദം
text_fieldsചെന്നൈ: തമിഴ്നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തില്‍ കമൻററി പറയുന്നതിനിടെയുള്ള മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയുടെ പ്രസ്താവന വിവാദമാവുന്നു. 'താനൊരു ബ്രാഹ്മണനായതുകൊണ്ട് തമിഴ്നാട്ടിലെ സംസ്കാരം ഇഷ്ടപ്പെടുന്നു'എന്ന റെയ്നയുടെ കമൻറാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളാക്രമണം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.
ലൈക്ക കോവയ് കിങ്സും സേലം സ്പാര്‍ടാന്‍സും തമ്മിലുള്ള തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ മറ്റൊരു കമേൻററ്റര്‍ റെയ്നയോട് ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ എങ്ങനെ സ്വീകരിക്കുന്നുവെന്ന് ചോദിച്ചു. വര്‍ഷങ്ങളായി ചെന്നൈ സൂപ്പര്‍ കിങ്സിൽ കളിച്ചുവരുന്ന റെയ്ന തമിഴ്നാട് സ്റ്റൈലില്‍ ദോത്തിയും ഷർട്ടും നിരവധി പൊതു പരിപാടികളില്‍ പെങ്കടുത്തിരുന്നു.
"ഞാനും ബ്രാഹ്മണനാണ്, 2004 മുതല്‍ ചെന്നൈക്ക് വേണ്ടി കളിക്കുന്നുണ്ട്. ഇവിടുത്തെ സംസ്കാരം ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. സഹതാരങ്ങളെയെല്ലാം എനിക്ക് ഇഷ്ടമാണ്. അനിരുദ്ധ് ശ്രീകാന്ത്, സുബ്രമണ്യന്‍ ബദ്രിനാഥ്, ലക്ഷ്മിപതി ബാലാജി തുടങ്ങിയവരുടെ കൂടെ കളിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് നല്ല കാര്യങ്ങള്‍ ഇവിടെ നിന്ന് പഠിക്കാൻ സാധിച്ചു. ചെന്നൈ ടീമിെൻറ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ ഒരു മഹാഭാഗ്യമായി കരുതുന്നു. ഇനിയും ഒരുപാട് മത്സരങ്ങള്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ," -ഇങ്ങനെയായിരുന്നു റെയ്നയുടെ മറുപടി.
ഇൗ കമൻററിയുടെ വിഡിയോ ട്വിറ്ററിലടക്കം പ്രചരിച്ചതോടെ വിമർശനങ്ങളും ട്രോളുകളുമായി നിരവധിപേരെത്തി. 'റെയ്ന നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ.. നിങ്ങൾ വർഷങ്ങളായി ചെന്നൈ ടീമിനായി കളിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ചെന്നൈ സംസ്കാരം നിങ്ങൾ അനുഭവിച്ചിട്ടില്ലെന്ന് തോന്നുന്നു.... -ഒരാൾ ട്വീറ്റ് ചെയ്തു.
Did #SureshRaina just say 'Am also a Brahmin' on national telivision..😂😂
— The Illusionist (@JamesKL95) July 19, 2021
Chennai culture... hmmm#TNPL2021 pic.twitter.com/zKa2nwoeIs
What the heck @ImRaina sir.. you shouldn't use that word ….. https://t.co/v8AD1Cp0fT pic.twitter.com/TltPoMbYec
— udayyyyyy 👨🏻💻👨🏻💼👨🏻🍳🏋️ (@uday0035) July 19, 2021
@ImRaina you should be ashamed yourself.
— Suresh (@suresh010690) July 19, 2021
It seems that you have never experienced real Chennai culture though you have been playing many years for Chennai team. https://t.co/ZICLRr0ZLh
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.