കോഹ്ലിയെയും സെലക്ടർമാരെയും ട്രോളി രോഹിതിനെ വാഴ്ത്തുന്ന ട്വീറ്റിന് ലൈക്ക്; പുലിവാല് പിടിച്ച് സൂര്യകുമാർ യാദവ്
text_fieldsഇന്ത്യൻ ടീമിെൻറ ഡ്രെസ്സിങ് റൂമിൽ കാര്യങ്ങൾ അത്ര സുഖകരമല്ലെന്ന അഭ്യൂങ്ങൾ പരക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. പ്രത്യേകിച്ച് നായകൻ വിരാട് കോഹ്ലിയും രോഹിത് ശർമയും തമ്മിൽ. ഒടുവിൽ സൂര്യകുമാർ യാദവിെൻറ സോഷ്യൽ മീഡിയയിലെ ഒരു പ്രവൃത്തി അതിന് ആക്കം കൂട്ടുകയും ചെയ്തു. നായകൻ വിരാട് കോഹ്ലിയെയും സെലക്ടമാരെയും പരിഹസിച്ചും രോഹിത് ശര്‍മയെ പുകഴ്ത്തിക്കൊണ്ടുമുള്ള ട്രോളിന് ട്വിറ്ററിൽ ലൈക്കടിച്ചതിെൻറ പേരിൽ മുംബൈ ഇന്ത്യൻസ് താരം കൂടിയായ സൂര്യകുമാർ യാദവ് പുലിവാല് പിടിച്ചിരിക്കുകയാണ്.
കോഹ്ലിയെയും സെലക്ഷന്‍ കമ്മിറ്റിയെയും രോഹിത്തിെൻറ വിരോധികളെയും ലക്ഷ്യമിട്ടുള്ള ട്രോൾ ഉൾപ്പെട്ട ട്വീറ്റിനായിരുന്നു സൂര്യകുമാര്‍ യാദവിെൻറ ലൈക്ക്. മുംബൈ ഇന്ത്യൻസിന് വേണ്ടി അഞ്ചാം കിരീടം നേടിക്കൊടുത്ത രോഹിതിനെ ഇന്ത്യൻ ടീമിെൻറ ആസ്ട്രേലിയൻ പര്യടനത്തിൽ നിന്നും തഴഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു ട്രോൾ.
നടൻ വിജയ്യുടെ ഇറങ്ങാനിരിക്കുന്ന മാസ്റ്റര്‍ എന്ന തമിഴ് സിനിമയുടെ ടീസറില്‍ നിന്നുള്ള രംഗമാണ് ട്രോളിനായി ഉപയോഗിച്ചിരിക്കുന്നത്. വിജയ്ക്ക് ഹിറ്റ്മാനെന്നു പേരു നല്‍കിയപ്പോള്‍ എതിർവശത്ത് നിരന്നു നിൽക്കുന്ന വില്ലന്‍മാരുടെ കൂട്ടത്തിന് ബിസിസിഐ സെലക്ടര്‍മാര്‍, പേപ്പര്‍ ക്യാപ്റ്റന്‍, വിരോധികൾ എന്നിങ്ങനെ പേരും നല്‍കി.
Throw me to the wolves and I come back leading the pack - @ImRo45 #Master pic.twitter.com/du5e7LEo74
— Rohit Selva Rfc ᴹᵃˢᵗᵉʳ (@imselva03) November 15, 2020
ലൈക്കടിച്ച സൂര്യകുമാർ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയതിന് പിന്നാലെ അത് പിന്‍വലിച്ച് തടിയൂരിയിരുന്നു. എന്നാൽ, ആരാധകര്‍ എല്ലാം സ്ക്രീൻഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കാൻ തുടങ്ങി. വൈകാതെ താരത്തിന് നേരെ വിമർശനങ്ങളുമായി ഏറെപേരെത്തി. ഇനി ഇന്ത്യൻ ടീമിൽ ഒരിക്കലും ഇടം കിട്ടുമെന്ന് കരുതേണ്ടെന്നും പ്രവൃത്തി വളരെ മോശമായെന്നുമൊക്കെയായിരുന്നു പ്രതികരണങ്ങൾ. കോഹ്ലിയുമായി ഒരു െഎ.പി.എൽ മത്സരത്തിനിടെ യാദവ് ഉടക്കിയതും ചിലർ ട്രോളുമായി ബന്ധപ്പെട്ട് ഉയർത്തിക്കാട്ടുന്നുണ്ട്.
അതേസമയം, പരിക്കെന്ന കാരണം പറഞ്ഞ് രോഹിത് ശർമയെ ഒാസീസ് പര്യടനത്തിലെ മൂന്ന് സ്ക്വാഡിലും തുടക്കത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, രോഹിത് െഎ.പി.എല്ലിൽ കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തതോടെ സെലക്ടർമാർക്ക് മറ്റുമാർഗങ്ങളില്ലാതായി. ടെസ്റ്റ് സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടി വരികയും ചെയ്തു. െഎ.പി.എല്ലിൽ ഗംഭീര ബാറ്റിങ് കാഴ്ച്ചവെച്ച സൂര്യകുമാർ യാദവിനും ഒാസീസ് ടൂറിൽ ഇടം ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.