Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഞങ്ങളെല്ലാവരും സന്തോഷം കൊണ്ട്​ കരയുകയായിരുന്നു; ഇന്ത്യൻ ടീമിലിടം ലഭിച്ചതിനെ കുറിച്ച്​ സൂര്യകുമാർ യാദവ്​
cancel
Homechevron_rightSportschevron_rightSports Specialchevron_right'ഞങ്ങളെല്ലാവരും...

'ഞങ്ങളെല്ലാവരും സന്തോഷം കൊണ്ട്​ കരയുകയായിരുന്നു'; ഇന്ത്യൻ ടീമിലിടം ലഭിച്ചതിനെ കുറിച്ച്​ സൂര്യകുമാർ യാദവ്​

text_fields
bookmark_border

ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും ആഭ്യന്തര ക്രിക്കറ്റിലും എല്ലായ്​പ്പോഴും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽ ഒരിക്കൽ പോലും സെലക്ഷൻ കിട്ടാതിരുന്ന താരമായിരുന്നു സൂര്യകുമാർ യാദവ്​. താരത്തെ ഒാരോതവണ തഴയു​േമ്പാഴും ക്രിക്കറ്റ്​ പ്രേമികൾ പ്രതിഷേധമറിയിക്കാറുണ്ടായിരുന്നു. എന്നാൽ, ഒടുവിൽ സൂര്യകുമാർ യാദവി​െൻറ ദിവസം വന്നെത്തി. ഇംഗ്ലണ്ടിനെതിരേ വരാനിരിക്കുന്ന അഞ്ച്​ ടി20 മല്‍സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമില്‍ യാദവിനും ഇടം ലഭിച്ചിരിക്കുകയാണ്​. ഇന്ത്യൻ ടീമിന്​ വേണ്ടി കളിക്കുകയെന്ന സ്വപ്​നം യാഥാർഥ്യമായതോടെ അതി​െൻറ സന്തോഷം പങ്കുവെച്ച്​ താരം രംഗത്തെത്തി.

ഇന്ത്യന്‍ നായകൻ വിരാട് കോഹ്​ലിക്കു കീഴില്‍ കളിക്കുകയെന്നത് വലിയ സ്വപ്‌നമായിരുന്നുവെന്നും അതു യാഥാര്‍ഥ്യമാവാന്‍ പോവുന്നതി​െൻറ ത്രില്ലിലാണ് താനെന്നും സൂര്യകുമാർ യാദവ്​ പ്രതികരിച്ചു. ദേശീയ ടീമിലേക്ക്​ സെലക്ഷൻ ലഭിച്ചു എന്നറിഞ്ഞപ്പോൾ അതിയായ ആവേശം തോന്നിയെന്നും താരം വെളിപ്പെടുത്തി. 'റൂമിലിരുന്ന്​ സിനിമ കാണാൻ ഒരുങ്ങവേയാണ്​ ഇംഗ്ലണ്ടിനെതിരായ ടി20 ടീമിൽ ഇടം ലഭിച്ചിട്ടുണ്ടെന്ന സന്ദേശം ഫോണിൽ വരുന്നത്​. ടീമംഗങ്ങളുടെ ലിസ്റ്റിൽ എ​െൻറ പേരും കണ്ടതോടെ പൊട്ടിക്കരഞ്ഞുപോയി. ഉടൻ തന്നെ ഭാര്യയെയും അമ്മയെയും സഹോദരിയെയും വിഡിയോ കോൾ ചെയ്​തു. ഞങ്ങളെല്ലാവരും സന്തോഷംകൊണ്ട്​ കരയുകയായിരുന്നു. -ബിസിസിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സൂര്യകുമാർ യാദവ്​ വെളിപ്പെടുത്തി. എന്നോടൊപ്പം അവരും ഏറെക്കാലമായി കണ്ടുകൊണ്ടിരുന്ന സ്വപ്‌നമാണ്​ യാഥാര്‍ഥ്യമായത്. വളരെ ദൈര്‍ഘ്യമേറിയ യാത്രയായിരുന്നു ഇത്. ഈ യാത്രയിലുനീളം എന്നോടൊപ്പം നിന്നവരാണ് അവരെല്ലാമെന്നും താരം കൂട്ടിച്ചേർത്തു.


നായകൻ വിരാട്​ കോഹ്​ലിയെയും താരം വാതോരാതെ പുകഴ്​ത്തി. അദ്ദേഹത്തിന്​ കീഴിൽ കളിക്കുകയെന്നത്​ ഏറെക്കാലമായുള്ള സ്വപ്​നമായിരുന്നു. അദ്ദേഹത്തില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും അതിലൂടെ മെച്ചപ്പെട്ട താരമാവാനുമാണ് ശ്രമം. ഐപിഎല്ലില്‍ കോഹ്​ലിക്കെതിരേ കളിച്ചിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടും ഗ്രൗണ്ടില്‍ അദ്ദേഹം കാണിക്കുന്ന എനര്‍ജി എടുത്തുപറയുക തന്നെ ചെയ്യണം. എല്ലാ സമയത്തും സ്വയം പ്രചോദിപ്പിച്ചും മറ്റുള്ളവരെ പ്രചോദിപ്പിച്ചുമാണ് കോലി കളിക്കുന്നത്. എല്ലായ്‌പ്പോഴും ജയിക്കണമെന്ന അദ്ദേഹത്തിന്റെ ചിന്താഗതിയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്നും സൂര്യകുമാര്‍ യാദവ്​ പറഞ്ഞു.

കഴിഞ്ഞ ​െഎ.പി.എൽ സീസണിൽ മുംബൈ ഇന്ത്യൻസ്​ അഞ്ചാം കിരീടം ചൂടിയപ്പോൾ അതിൽ നിർണായക പങ്കുവഹിച്ചതാരമായിരുന്നു യാദവ്​. മാനസികമായും ശാരീരികമായും ഒരുപാട്​ മാറാൻ തന്നെ മുംബൈ ഇന്ത്യൻസ്​ ഒരുപാട്​ സഹായിച്ചിട്ടുണ്ടെന്നും എല്ലാ സാഹചര്യത്തിലും കാര്യങ്ങൾ സിംപിളായി കാണാനും പ്രവർത്തിക്കാനും തന്നെ ഏറെ സ്വാധീനിച്ചത്​ മുംബൈ നായകൻ രോഹിത്​ ശർമയാണെന്നും സൂര്യകുമാർ യാദവ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:team indiaSuryakumar Yadav
News Summary - Suryakumar Yadav recalls his reaction after maiden India call-up
Next Story