കോഹ്ലിയോടുള്ള യാദവിെൻറ പെരുമാറ്റം തെളിയിക്കുന്നത്...!
text_fieldsബുധനാഴ്ച നടന്ന മുംബൈ ഇന്ത്യൻസ്-റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെ സൂര്യ കുമാർ യാദവും വിരാട് കോഹ്ലിയും തമ്മിലുള്ള കണ്ണുടക്കൽ ആരും മറന്നുകാണില്ല. ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോഴും ശാന്തമായി അടിച്ചുതകർത്ത സൂര്യകുമാർ യാദവിെൻറ അർധ സെഞ്ച്വറിയുടെ മികവിൽ മുംബൈ ഇന്നലെ പ്ലേ ഒാഫിലേക്ക് പ്രവേശിച്ചിരുന്നു.
എന്നാൽ, മത്സരത്തിന് പിന്നാലെ സൂര്യകുമാറിനെ സ്ളെഡ്ജ് ചെയ്യുന്ന വിരാട് കോഹ്ലിയുടെ ദ്യശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. സൂര്യകുമാർ മികച്ച ഫോമിൽ നിൽക്കെ 13ാം ഓവറിൽ സമീപത്തെത്തിയായിരുന്നു കോഹ്ലിയുടെ 'പ്രകടനം. കോഹ്ലിയുടെ പ്രകോപനത്തിൽ വീഴാതെ ശാന്തനായി നിന്ന സൂര്യകുമാറിന് അഭിനന്ദനവുമായി നിരവധി പേരെത്തി.
യാദവിന് പിന്തുണയുമായി മുൻ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വീരേന്ദർ സെവാഗും രംഗത്തെത്തിയിരിക്കുകയാണ്. അവിസ്മരണീയമായ മത്സരമായിരുന്നു അത്. 'സൂര്യകുമാറിെൻറ ഇന്നിങ്സും മികച്ചതായിരുന്നു. കോഹ്ലിയോടുള്ള യാദവിെൻറ പെരുമാറ്റം രണ്ട് കാര്യങ്ങളാണ് തെളിയിക്കുന്നത്. ഒന്ന് താൻ ആർക്കും താഴെയല്ലെന്ന് അദ്ദേഹം കോഹ്ലിക്ക് കാണിച്ചുകൊടുത്തു (ആസ്ട്രേലിയൻ പര്യടനത്തിൽ നിന്നും യാദവ് തഴയപ്പെട്ട സംഭവം). കളിക്കിടെ സൂര്യകുമാറിെൻറ ഷോട്ട് കോലി പിടികൂടുകയും തുടര്‍ന്ന് ഇരുവരും പരസ്പരം തുറിച്ചു നോക്കുന്നതും എല്ലാവരും കണ്ടിരുന്നു. ഇതിലൂടെ തനിക്ക് ഒന്നിനേയും ഭയമില്ലെന്നും താരം തെളിയിച്ചു. ക്രിക്ബസിെൻറ ചർച്ചയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു സെവാഗ്.
നിലവില്‍ ഇന്ത്യന്‍ ടീമിലെ പല താരങ്ങളേക്കാളും സ്ഥിരതയാര്‍ന്ന ബാറ്റിങാണ് സൂര്യകുമാർ യാദവ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നതെന്നും സെവാഗ് പറഞ്ഞു. അദ്ദേഹത്തിന് ഉറപ്പായിട്ടും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കണമെന്നാണ് അഭിപ്രായം. കാരണം നിലവില്‍ ടീമിലുള്ള ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് ഇവരേക്കാളെല്ലാം സ്ഥിരത പുലര്‍ത്താന്‍ യാദവിനു കഴിയുന്നുണ്ടെന്നും സെവാഗ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.