അർജുൻ ടെണ്ടുൽക്കറുടെ ഒരോവറിൽ അടിച്ചുകൂട്ടിയത് 21 റൺസ്; സൂര്യകുമാർ യാദവിെൻറ വെടിക്കെട്ട്
text_fieldsഇന്ത്യൻ പ്രീമിയർ ലീഗ് 13-ആം എഡിഷന് പിന്നാലെ ഏറെ ചർച്ചയായ താരമാണ് സൂര്യ കുമാർ യാദവ്. കോഹ്ലിയുമായുള്ള ഉരസലും ലീഗിലെ മിന്നുന്ന പ്രകടനത്തിന് ശേഷവും ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതെ പോയതും സൂര്യകുമാറിനെ സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും നിറച്ചു. എന്നാൽ, താരം വീണ്ടും ലൈംലൈറ്റിലേക്ക് വന്നിരിക്കുകയാണ്.
വരാനിരിക്കുന്ന ആഭ്യന്തര ടൂർണമെൻറായ മുഷ്താഖ് അലി ട്രോഫിക്ക് മുന്നോടിയായി നടന്നുകൊണ്ടിരിക്കുന്ന പരിശീലന മത്സരത്തിൽ താരം അടിച്ചുകൂട്ടിയത് 47 പന്തിൽ 120 റൺസാണ്. യാദവിനെതിരെ പന്തെറിഞ്ഞവർക്കെല്ലാം കണക്കിന് കിട്ടിയപ്പോൾ അതിൽ പെട്ടുപോയ ഒരാൾ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറാണ്. അർജുെൻറ ഒരോവറിൽ സൂര്യകുമാർ യാദവ് അടിച്ചുകൂട്ടിയത് 21 റൺസായിരുന്നു.
യാദവ് നയിക്കുന്ന ടീം ബിയും യശസ്വി ജൈസ്വാൾ നയിക്കുന്ന ടീം ഡിയും തമ്മിലായിരുന്നു മത്സരം. യാദവ് മൂന്നാമനായി എത്തിയായിരുന്നു ഗംഭീര സെഞ്ച്വറി സ്വന്തമാക്കിയത്. ഇന്നിങ്സിൽ പിറവിയെടുത്തത് 10 ഫോറുകളും ഒമ്പത് എണ്ണം പറഞ്ഞ സിക്സും. കളിയിൽ എല്ലാവരും ഉറ്റുനോക്കിയ മറ്റൊരു താരം അർജുൻ ടെണ്ടുൽക്കറായിരുന്നു. രണ്ട് ഒാവറുകൾ മികച്ച രീതിയിൽ എറിഞ്ഞ അർജുനെ യാദവ് ശിക്ഷിച്ചത് 13ാം ഒാവറിലും. 21 റൺസ് പിറന്ന തെൻറ മൂന്നാം ഒാവറിന് ശേഷം 19ാം ഒാവറിൽ പന്തെറിയാനെത്തിയ ജൂനിയർ ടെണ്ടുൽക്കർ ഒരു വിക്കറ്റ് വീഴ്ത്തിയാണ് തെൻറ സ്പെൽ അവസാനിപ്പിച്ചത്. നാലോവറിൽ 1/33 എന്ന നിലയിലാണ് താരം അവസാനിപ്പിച്ചത്.
Day 2 Of MCA Practice Tournament:
— Rajesh Khilare (@Cricrajeshpk) December 22, 2020
SuryaKumar Yadav 120*(47)
B Lalwani 54(38)
A Tare 51(41)
R Sharma 58(42)
A Gomel 70(46)
Sarfaraz Khan 35*(13)
S Yadav 43(34)
D Saxena 40(34)
S Mulani 1/12
D Kulkarni 2/22
M Manjrekar 2/25
A Shaikh 2/40
A Parkar 2/46
A Tendulkar 1/33#Cricket
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.