'ഹൻവിക, നീയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം'; കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടരാജൻ
text_fieldsഇന്ത്യൻ ടീം ചരിത്ര വിജയങ്ങൾ നേടിയ ആസ്ട്രേലിയൻ പര്യടനത്തിലൂടെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച് താരമായ ഫാസ്റ്റ് ബൗളറാണ് നടരാജൻ. ഐ.പി.എൽ പ്ലേ ഓഫ് നടക്കുേമ്പാഴായിരുന്നു നടരാജന് പെൺകുഞ്ഞ് പിറന്നത്. അന്ന് തെൻറ പ്രിയ പുത്രിയെ ആദ്യമായൊന്ന് കാണാൻ പോലും സാധിക്കാതെ യു.എ.ഇയിൽ നിന്നും നേരിട്ട് നടരാജനെ ആസ്ട്രേലിയയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പെൺകുഞ്ഞ് പിറന്നതിെൻറ സന്തോഷത്തിനൊപ്പം താരത്തിെൻറ ദേശീയ ടീമിലേക്കുള്ള കന്നി അരങ്ങേറ്റം കൂടിയായിരുന്നു അത്.
എന്നാൽ, ഇപ്പോൾ നടരാജൻ തെൻറ പ്രിയപുത്രിക്കൊപ്പമാണ്. നാലുമാസമായ പെൺകുഞ്ഞിനും അവൾക്ക് ജന്മം നൽകിയ പ്രിയ പത്നിക്കുമൊപ്പമുള്ള ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ ആയിരങ്ങളാണ് ആശംസകൾ കമൻറുകളായി രേഖപ്പെടുത്തുന്നത്. കുട്ടിയുടെ പേര് 'ഹൻവിക' എന്നാണെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. 'ഞങ്ങളുടെ കുഞ്ഞുമാലാഖ ഹൻവിക. നീ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമ്മാനമാണ്. ഞങ്ങളുടെ ജീവിതം ഇത്രയധികം സന്തോഷപൂരിതമായതിന് കാരണം നീ മാത്രമാണ്. നന്ദി ലഡ്ഡു ഞങ്ങളെ നിെൻറ രക്ഷിതാക്കളായി തെരഞ്ഞെടുത്തതിന്. ഞങ്ങൾ എന്നും എപ്പോഴും നിന്നെ സ്നേഹിക്കും. -നടരാജൻ ഇൻസ്റ്റയിൽ കുറിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനമായിരുന്നു നടരാജന് ദേശീയ ടീമിലേക്ക് വഴി തുറന്നത്. ദേശീയ ജഴ്സിയിൽ താരത്തിന് അവസരം ലഭിച്ചത് ആസ്ട്രേലിയക്കെതിരായ മൂന്നാമത്തെ ഏകദിനത്തിലായിരുന്നു. 13 റൺസിന് ഇന്ത്യ വിജയിച്ച മത്സരത്തിൽ താരം രണ്ട് വിക്കറ്റുകൾ നേടിയിരുന്നു. അതേ വേദിയിൽ നടന്ന ടി20 മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് നടരാജൻ വീഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.