Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right'ദ ബോസ്​'...

'ദ ബോസ്​' റി​േട്ടൺസ്​- വരവറിയിച്ച ഇന്നിങ്​സുമായി ക്രിസ്​ ഗെയ്​ൽ

text_fields
bookmark_border
ദ ബോസ്​ റി​േട്ടൺസ്​- വരവറിയിച്ച ഇന്നിങ്​സുമായി ക്രിസ്​ ഗെയ്​ൽ
cancel

ദുബൈ: അർധസെഞ്ച്വറി തികച്ചശേഷം ബാറ്റുയർത്തിപ്പിടിച്ച്​, അതിലെഴുതിയ 'ദ ബോസ്​' എന്ന വാക്കുകൾ തലകീഴായി ആരാധകർക്ക്​ മുമ്പാകെ പ്രദർശിപ്പിച്ച്​ ക്രിസ്​ ഗെയ്​ൽ പ്രഖ്യാപിക്കുകയായിരുന്നു, യൂനി​േവഴ്​സ്​ ബോസ്​ റി​േട്ടൺസ്​.

റൺവേട്ടക്കാരായ രണ്ടു​ ബാറ്റ്​സ്​മാന്മാരുണ്ടായിട്ടും തുടർച്ചയായി ​േതാൽക്കുന്ന കിങ്​സ്​ ഇലവൻ പഞ്ചാബിന്​ അടിയന്തര ചികിത്സ നൽകിയാണ്​ ക്രിസ്​ ഗെയ്​ലി​െൻറ വരവ്​. ആദ്യ മത്സരങ്ങളിൽനിന്ന്​ 41കാരനായ വിൻഡീസ്​ താരത്തെ പുറത്തിരുത്തിയതിന്​ കിങ്​സ്​ ഇലവൻ പഞ്ചാബ്​ മാനേജ്​മെൻറ്​ ശരിക്കും വേദനിച്ചുകാണും.

സീസണിലെ ടീം വിജയത്തി െൻറ വക്കിൽനിന്നുപോലും തോൽവിയിലേക്ക്​ വഴുതിവീഴവെയാണ്​ 'ബോസി​െൻറ' രം​ഗപ്രവേശം. നെറ്റ്​സിലെ പ്രകടനം വിലയിരുത്തിയാണ്​ ആദ്യ മത്സരങ്ങളിൽനിന്ന്​ ഒഴിവാക്കിയത്​. പിന്നീട്​, ഒക്​ടോബർ എട്ടിന്​ ​ഹൈദരാബാദിനെതിരെ കളത്തിലിറക്കാനിരിക്കെ ഭക്ഷ്യവിഷബാധ തിരിച്ചടിയായി.

ഏതാനും ദിവസം ആശുപത്രിയിലായ ഗെയ്​ലിന്​ കൊൽക്കത്തക്കെതിരായ മത്സരവും നഷ്​ടമായി. തിങ്കളാഴ്​ച ആശുപത്രി വിട്ട്​, നെറ്റ്​സിൽ പരിശീലനം ആരംഭിച്ച ഗെയ്​ൽ തിരിച്ചുവരവിനുള്ള ഒരുക്കത്തിലായിരുന്നു. അതാണ്​, കഴിഞ്ഞ രാത്രിയിൽ ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ കണ്ടത്​.

ത​െൻറ പഴയ ടീമായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സ്​ കുറിച്ച 171 റൺസ്​ എന്ന ലക്ഷ്യം പിന്തുടരവെ മായങ്ക്​ അഗർവാളിന്​ പകരക്കാരനായാണ്​ ക്രീസിലെത്തിയത്​. കെ.എൽ. രാഹുൽ താളംകണ്ടെത്തി നിൽക്കെ, പഞ്ചാബ്​ സ്​കോർ 78. പതിഞ്ഞ താളത്തിലായിരുന്നു ഗെയ്​ൽ കാലിപ്​സോയുടെ തുടക്കം. 12 പന്തിൽ നാലു​ റൺസ്​. ഇതിനിടെ, മുഹമ്മദ്​ സിറാജിനെ രണ്ടുതവണ സിക്​സർ പറത്തിയ രാഹുൽ ​ബോസിനെ കളത്തിലേക്ക്​ വരവേറ്റു.

അടുത്ത ഒാവറിൽ വാഷിങ്​ടൺ സുന്ദർ. ആദ്യം സ്​ട്രെയ്​റ്റ്​ ഡ്രൈവ്​, രണ്ടാമത്​ ഡീപ്​ സ്​ക്വയറിന്​ മുകളിലൂടെയും. യൂനിവേഴ്​സ്​ ബോസ്​ റീലോഡ്​ ചെയ്​ത സമയം. ഒടുവിലെ പന്ത്​ എണ്ണത്തെ ബഹുദൂരം പിന്നിലാക്കി ഗെയ്​ൽ വെടിക്കെട്ട്​ കുതിച്ചു. 45 പന്തിൽ അഞ്ചു സിക്​സും ഒരു ബൗണ്ടറിയുമായി 53 റൺസുമായി ജയത്തിന്​ ഒരു റൺസ്​ അകലെയാണ്​ വീണത്​.

അതേസമയം, സിംഗ്​ളുകൾ ഒാടിയെടുക്കാനുള്ള അവശത ശരീരഭാഷയിൽ വ്യക്തമായിരുന്നു. ആ പോരായ്​മ തന്നെയാണ്​ 18ാം ഒാവറിൽ ജയി​ക്കേണ്ട കളി, അവസാന പന്തിലെ നെഞ്ചിടിപ്പിലേക്ക്​ വഴിവെച്ചത്​.

41ാം വയസ്സിലും തളരാത്ത പോർവീര്യമാവുന്ന ഗെയ്​ലിനെ ക്രിക്കറ്റ്​ ലോകം അഭിനന്ദനങ്ങൾകൊണ്ട്​ വാഴ്​ത്തുകയാണ്​. ക്രിക്കറ്റിലെ ഏറ്റവും മികച്ച എ​ൻറർടെയ്​നറാണ്​ ഗെയ്​ലെന്നായിരുന്നു ഇന്ത്യൻ കോച്ച്​ രവിശാസ്​ത്രിയുടെ വാക്കുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chris GayleKXIPIPL 2020
News Summary - ‘The Boss’ Chris Gayle Celebrates Return
Next Story