ഓർക്കാപ്പുറത്ത് മരണത്തിെൻറ ലോങ് വിസിൽ; ചാപ്മാെൻറ അവസാന മത്സരം മലപ്പുറത്ത്
text_fieldsമലപ്പുറം: കോവിഡ് ലോക്ക്ഡൗണിന് ഏതാനും ദിവസം മുമ്പ്, കൃത്യമായി പറഞ്ഞാൽ മാർച്ച് അഞ്ചിന് ചേലേമ്പ്ര എൻ.എൻ.എം എച്ച്.എസ് സ്കൂൾ മൈതാനത്തെ ഫ്ലഡ്ലിറ്റ് ഉദ്ഘാടനം നടന്ന രാത്രി. സൗഹൃദ ഫുട്ബാൾ മത്സരത്തിൽ മലപ്പുറത്ത് നിന്നുള്ള മാധ്യമപ്രവർത്തകരുടെ സംഘത്തെ നേരിടാനിറങ്ങിയത് ഒരുകാലത്തെ ദേശീയ, അന്താർദേശീയ താരങ്ങൾ.
കാൾട്ടൻ ചാപ്മാനായിരുന്നു നായകൻ. 1990കളിലെ യുവതാരത്തിെൻറ ചുറുചുറുക്കോടെ കളംനിറഞ്ഞ് കളിച്ച ചാപ്മാെൻറ അവസാന മത്സരമായിരുന്നു അത്. സ്റ്റാർ ടീമിന് വിജയവും സമ്മാനിച്ച് മായാത്ത ചിരിയോടെ അദ്ദേഹം യാത്രപറഞ്ഞുപോയതാണ്.
കഴിഞ്ഞ രണ്ട് വർഷം എൻ.എൻ.എം എച്ച്.എസ് സ്കൂൾ ടീമിെൻറ പരിശീലകവേഷത്തിലുണ്ടായിരുന്നു ചാപ്മാൻ. പുത്തൻ ശൈലി കൊണ്ടുവന്ന അദ്ദേഹം കുട്ടികളുടെ ഉറ്റചങ്ങാതിയായി. രണ്ടു വർഷവും സുബ്രതോ കപ്പ് അന്താരാഷ്ട്ര ടൂർണമെൻറിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചേലേമ്പ്ര ടീമിന് ചാപ്മാെൻറ സാന്നിധ്യം വലിയ ഊർജമായിരുന്നു. ചാപ്മാന് കീഴിൽ സുബ്രതോ കപ്പ് ടൂർണമെൻറിൽ മികച്ച സ്കൂളിനുള്ള പുരസ്കാരവും ഇവർക്ക് ലഭിച്ചു.
കായികാധ്യാപകൻ കെ. മൻസൂർ അലിയുമായുള്ള സൗഹൃദമാണ് അദ്ദേഹത്തെ ചേലേമ്പ്രയിലെത്തിച്ചത്. മലപ്പുറത്തെ വിവിധ മൈതാനങ്ങളിൽ പന്ത് തട്ടിയ ചാപ്മാൻ യാത്രയാവുമ്പോൾ കൂട്ടത്തിലൊരാളെ നഷ്ടപ്പെട്ട വേദനയിലാണ് ഫുട്ബാൾ താരങ്ങളും ആരാധകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.