ഞാനും ധോണി ഭായിയും ആഗസ്ത് 15ന് വിരമിക്കാൻ കാരണം ? വെളിപ്പെടുത്തലുമായി റെയ്‌ന
text_fields
ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയും ബാറ്റ്സ്മാനും ധോണിയുടെ അടുത്ത സുഹൃത്തുമായ സുരേഷ് റെയ്‌നയും ആഗസ്ത് 15നായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇരുതാരങ്ങളും ആഗസ്റ്റ് 15 തന്നെ വിരമിക്കാന്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ആരാധകർ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. അവസാനം റെയ്‌ന തന്നെ അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.
ചെന്നൈയിലെത്തിയാല്‍ സ്വാതന്ത്ര്യ ദിവസം തന്നെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് റെയ്‌ന പറഞ്ഞു. ആഗസ്റ്റ് 14നാണ് ഞാനും പിയൂഷ് ചൗളയും ദീപക് ചഹറും കാണ്‍ ശര്‍മയും ചാര്‍ട്ടേഡ് വിമാനത്തില്‍ ചെന്നൈയിലെത്തിയത്. അവിടെ വച്ച് ധോണി ഭായിക്കും മോനു സിങിനുമൊപ്പം ഞങ്ങൾ ചേർന്നു. വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷം ഞങ്ങള്‍ കെട്ടിപ്പിടിച്ച് ഒരുപാട് നേരം കരയുകയായിരുന്നു. രാത്രിയില്‍ ഒരുമിച്ച് പാര്‍ട്ടി നടത്തിയാണ് പിരിഞ്ഞത്. റെയ്‌ന ദൈനിക് ജാഗ്രണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആഗസ്റ്റ് 15ന് തന്നെ വിരമിക്കണമെന്നത് ഞങ്ങള്‍ മുേമ്പ ഒരുമിച്ചെടുത്ത തീരുമാനമാണ്. ധോണിയുടെ ജഴ്‌സി നമ്പര്‍ ഏഴാണ്. എേൻറത് മൂന്നും. ഇത് രണ്ടും കൂടി ചേര്‍ന്നാല്‍ 73 ആവും. ആഗസ്റ്റ് 15ന് ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യ ദിനമായിരുന്നല്ലോ.. അതുകൊണ്ടു തന്നെ കളി നിര്‍ത്താന്‍ അതിനേക്കാൾ നല്ല ദിവസം ലഭിക്കാനില്ല. -റെയ്‌ന പറഞ്ഞു.
2004 ഡിസംബര്‍ 23നായിരുന്നു ധോണിയുടെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ജൂലൈ 30ന് ഞാനും അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി. ഏറെക്കുറെ ഒരേ സമയത്ത് കളി തുടങ്ങിയവരാണ് തങ്ങള്‍ രണ്ടു പേരും. സി.എസ്.കെയിലും ഒരുമിച്ച് തുടർന്നു. അതുകൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് വിരമിക്കുകയും ഐ.പി.എല്ലില്‍ തുടര്‍ന്ന് കളിക്കാനും തീരുമാനിക്കുകയായിരുന്നുവെന്ന് റെയ്‌ന കൂട്ടിച്ചേർത്തു.
ധോണിയും റെയ്‌നയും എന്തുകൊണ്ടാണ് വിരമിക്കാന്‍ ആഗസ്റ്റ് 15 എന്ന തീയതി തെരഞ്ഞെടുത്തതെന്ന് നേരത്തേ ഒരു ആരാധകന്‍ ട്വിറ്ററിലൂടെ വിശദീകരിച്ചിരുന്നു. റെയ്‌ന വെളിപ്പെടുത്തിയ അതേ കാരണം തന്നെയായിരുന്നു ആരാധകനും പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.