സംസ്ഥാന ജൂനിയര്‍ ഖോ ഖോ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
text_fieldsപുളിക്കല്‍: 51ാമത് സംസ്ഥാന ജൂനിയര്‍ ഖോ ഖോ ചാമ്പ്യന്‍ഷിപ്പിന് പുളിക്കല്‍ എ.എം.എം ഹൈസ്കൂളിൽ തുടക്കമായി. ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ ജില്ലകൾ സെമിയിലെത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ടീമുകളും സെമിയിലെത്തി. 14 ജില്ലകളില്‍ നിന്നുമുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ചാമ്പ്യൻഷിപ് ടി.വി. ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി. അനസ് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ പി.പി. അബ്ദുല്‍ ഖാലിദ്, സംസ്ഥാന ഖോ ഖോ അസോസിയേഷന് സെക്രട്ടറി ജി.ആര്. നായര്‍, ജില്ല പഞ്ചായത്ത് അംഗം പി.കെ.സി. അബ്ദുറഹ്മാന്, ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബ്ദുല്ല കോയ, വാര്‍ഡ് അംഗം ഫജര്‍, പ്രധാനാധ്യാപകന് വി.ആര്. അജയകുമാര്‍, ഖോ ഖോ ഫെഡറേഷന് ഓഫ് ഇന്ത്യ ജോയന്റ് സെക്രട്ടറി ജി.വി. പിള്ള, കെ. മോഹനന്, എം.ഡി. മുഹമ്മദ് അന്‍സാരി, മുഹമ്മദ് റാഫി, കായിക അധ്യാപകന് മുജീബ് റഹ്മാന് എന്നിവര്‍ സംസാരിച്ചു. ഇന്ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.