സംസ്ഥാന കിഡ്സ് അത്ലറ്റിക്സ്: എം.ഇ.എസ് പുത്തനത്താണി ജേതാക്കൾ
text_fieldsമലപ്പുറം: കേരള സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ കേരള സ്റ്റേറ്റ് ഓപൺ സ്കൂൾ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ എം.ഇ.എസ് സെൻട്രൽ സ്കൂൾ പുത്തനത്താണി ജേതാക്കളായി. ഐഡിയൽ സ്കൂൾ കടകശ്ശേരി രണ്ടാമതെത്തി. ജി.എം യു.പി സ്കൂൾ പാറക്കടവാണ് മൂന്നാമത്. കടകശ്ശേരി ഐഡിയൽ സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരത്തിലധികം കുട്ടികൾ പങ്കെടുത്തു. ശിശു സൗഹൃദ മത്സരങ്ങളായ ഹർഡിൽ ആൻഡ് സ്പ്രിന്റ് ഷട്ടിൽ റിലേ, ഫോർമുല വൺ, ഹൂപ്സ്ത്രോ, കോമ്പസ് ക്രോസ്, റിഥമിക് ജംപ് റിലേ തുടങ്ങിയവയാണ് നടന്നത്.
സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി ചന്ദ്രശേഖരൻ പിള്ള പതാക ഉയർത്തിയതോടെയാണ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്. അത്ലറ്റിക് അസോസിയേഷൻ ജില്ല പ്രസിഡന്റ് മജീദ് ഐഡിയൽ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ ലിജോ ഡേവിസ് തോട്ടാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല കായികവിഭാഗം മേധാവി ഡോ. സക്കീർ ഹുസൈൻ, അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയന്റ് സെക്രട്ടറി പി.ഐ. ബാബു എന്നിവർ പങ്കെടുത്തു.
പി. കുഞ്ഞാവു ഹാജി സമ്മാനം വിതരണം ചെയ്തു. ഷിനിൽ കുര്യാക്കോസ്, ഷുക്കൂർ ഇല്ലത്ത്, ഷാഫി അമ്മായത്ത്, കെ.കെ. രവീന്ദ്രൻ, മുഹമ്മദ് കാസിം, അബ്ദുൽ ഖാദർ ബാപ്പു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.