സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം
text_fieldsതൊടുപുഴ: സംസ്ഥാന ജൂനിയർ, യൂത്ത്, സീനിയർ ഇൻറർ ക്ലബ് പുരുഷ വനിത വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച തൊടുപുഴയിൽ തുടക്കമാകും. ന്യൂമാൻ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ് 14ന് സമാപിക്കും. 14 ജില്ലകളിൽനിന്ന് 300ലധികം താരങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ജില്ലയുടെയും സംസ്ഥാനത്തിെൻറയും പതാകകൾ ഉയർത്തുന്നതോടെ ചാമ്പ്യൻഷിപ്പിന് തുടക്കമാകും.
ഓരോ വെയ്റ്റ് കാറ്റഗറിയിലും മത്സരം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് മത്സരാർഥികളുടെ തൂക്കം രേഖപ്പെടുത്തും. 13ന് ഉച്ചക്ക് 12ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മെഡൽ വിതരണം 13ന് വൈകീട്ട് അഞ്ചിന് പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. 14ന് വൈകീട്ട് അഞ്ചിന് സമാപന ചടങ്ങ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ചാമ്പ്യൻഷിപ്പിെൻറ വിളംബരം അറിയിച്ച് വ്യാഴാഴ്ച നഗരത്തിൽ ദീപശിഖാ പ്രയാണം ഉണ്ടായിരിക്കും.
വാർത്തസമ്മേളനത്തിൽ ജില്ല വെയ്റ്റ് ലിഫ്റ്റിങ് അസോ. പ്രസിഡൻറ് എം.എൻ. ബാബു, ജില്ല ഒളിമ്പിക് അസോ. സെക്രട്ടറി എം.എസ്. പവനൻ, ന്യൂമാൻ കോളജ് പ്രിൻസിപ്പൽ തോംസൺ ജോസഫ്, തൊടുപുഴ മർച്ചൻറ് അസോ. പ്രസിഡൻറ് രാജു തരണിയിൽ, ജില്ല സ്പോർട്സ് കൗൺസിൽ അംഗം മനോജ് കൊക്കാട്ട്, ഒളിമ്പിക് വേവ് ജനറൽ കൺവീനർ സണ്ണി മണർകാട്ട് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.