മറഡോണക്ക് കണ്ണൂരിൽ പ്രതിമ ഒരുങ്ങുന്നു
text_fieldsകണ്ണൂർ: നഗരത്തിൽ ഫുട്ബാൾ ഇതിഹാസം മറഡോണയുടെ പ്രതിമ ഒരുക്കുന്നു. നാലുമാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ പ്രതിമ സ്ഥാപിക്കുമെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
2012 ഒക്ടോബർ 24ന് കണ്ണൂരിലെത്തിയ മറഡോണ ജവഹർ സ്റ്റേറഡിയത്തിലെത്തി കാൽപന്ത് തട്ടി ആരാധകരെ അഭിസംബോധന ചെയ്തിരുന്നു. ഇതിെൻറ സ്മരണക്കായാണ് ജവഹർ സ്റ്റേഡിയത്തിൽ കോർപറേഷെൻറ നേതൃത്വത്തിൽ സ്മാരകം ഒരുക്കുന്നത്. ഇന്ത്യയിൽ തന്നെ മറേഡാണ കാലുകുത്തിയ ഏക സ്റ്റേഡിയമായതിനാലാണ് ജവഹർ സ്റ്റേഡിയത്തിൽതന്നെ പ്രതിമയൊരുക്കാൻ തീരുമാനിച്ചതെന്ന് മേയർ പറഞ്ഞു.
കണ്ണൂരിലെത്തിയപ്പോൾ മറഡോണ താമസിച്ച ബ്ലൂനൈൽ ഹോട്ടലിലെ മുറി അദ്ദേഹത്തിെൻറ സ്മരണക്കായി 'മറഡോണ സ്യൂട്ട്' ആയി നിലനിർത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പ്രതിമ സ്ഥാപിക്കാനുള്ള കോർപറേഷെൻറ നടപടിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.