Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ:...

ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ: ദ്യോ​കോ, സി​ന്ന​ർ, ഇ​ഗ, അ​ൽ​കാ​ര​സ് മു​ന്നോ​ട്ട്, കി​ർ​ഗി​യോ​സ് പു​റ​ത്ത്

text_fields
bookmark_border
ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ: ദ്യോ​കോ, സി​ന്ന​ർ, ഇ​ഗ, അ​ൽ​കാ​ര​സ് മു​ന്നോ​ട്ട്, കി​ർ​ഗി​യോ​സ് പു​റ​ത്ത്
cancel

മെ​ൽ​ബ​ൺ: കി​രീ​ട പ്ര​തീ​ക്ഷ​യു​മാ​യെ​ത്തി​യ നൊ​വാ​ക് ദ്യോ​കോ​വി​ച്, യാ​നി​ക് സി​ന്ന​ർ, കാ​ർ​ലോ​സ് അ​ൽ​കാ​ര​സ്, ഇ​ഗ സ്വി​യാ​റ്റ​ക് തു​ട​ങ്ങി​യ​വ​ർ ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ ആ​തി​ഥേ​യ​രെ ഞെ​ട്ടി​ച്ച് നി​ക്ക് കി​ർ​ഗി​യോ​സ് പു​റ​ത്താ​യി. ലോ​ക 86ാം റാ​ങ്കു​കാ​ര​ൻ ബ്രി​ട്ട​ന്റെ ജേ​ക്ക​ബ് ഫേ​ൺ​ലി‍യാ​ണ് പു​രു​ഷ സിം​ഗി​ൾ​സ് ഒ​ന്നാം റൗ​ണ്ടി​ൽ കി​ർ​ഗി​യോ​സി​നെ അ​ട്ടി​മ​റി​ച്ച​ത്. സ്കോ​ർ: 7-6(3), 6-3, 7-6(2).

സെ​ർ​ബി​യ​ൻ സൂ​പ്പ​ർ താ​രം ദ്യോ​കോ​വി​ചി​ന് ‍യു.​എ​സി​ന്റെ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ നി​ശേ​ഷ് ബാ​സ​വ​റെ​ഡ്ഡി‍യാ​യി​രു​ന്നു എ​തി​രാ​ളി. ആ​ദ്യ സെ​റ്റി​ൽ ദ്യോ​കോ മു​ട്ടു​മ​ട​ക്കി​യെ​ങ്കി​ലും തു​ട​ർ​ന്ന് മൂ​ന്നെ​ണ്ണ​വും ജ​യി​ച്ച് മു​ന്നേ​റി. സ്കോ​ർ: 4-6, 6-3, 6-4, 6-2. നി​ല​വി​ലെ ചാ​മ്പ്യ​നാ​യ ഇ​റ്റാ​ലി​യ​ൻ താ​രം സി​ന്ന​ർ 7-6(2), 7-6(5), 6-1ന് ​ചി​ലി​യു​ടെ നി​ക്കോ​ളാ​സ് ജാ​റി​യെ മ​ട​ക്കി.

സ്പാ​നി​ഷ് യു​വ​താ​രം അ​ൽ​കാ​ര​സ് 6-1, 7-5, 6-1ന് ​ക​സാ​ഖ്സ്താ​ന്റെ അ​ല​ക്സാ​ണ്ട​ർ ഷെ​വ്ചെ​ങ്കോ​യെ​യും തോ​ൽ​പി​ച്ചു. വ​നി​ത സിം​ഗി​ൾ​സി​ൽ പോ​ള​ണ്ടു​കാ​രി ഇ​ഗ 6-3, 6-4ന് ​ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്റെ കാ​ത​റി​ന സി​നി‍യ​ക്കോ​വ​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. യു.​എ​സി​ന്റെ കൊ​കൊ ഗോ​ഫ് 6-3, 6-3ന് ​സ​ഹ​താ​രം സോ​ഫി​യ കെ​നി​നെ ത​റ​പ​റ്റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australian OpenDjokovicIgaAlcarez
News Summary - Australian Open: Djokovic, Sinner, Iga, Alcarez Munnott, Kyrgyz Out of Yos
Next Story