ആസ്ട്രേലിയൻ ഓപൺ; ദ്യോകോ-സിറ്റ്സിപാസ്, സബലെങ്ക-റ്യബാകിന ഫൈനൽ
text_fieldsമെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസിന്റെ പുരുഷ സിംഗ്ൾസ് ഫൈനലിൽ സെർബിയയുടെ നൊവാക് ദ്യോകോവിച്ചും ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും ഏറ്റുമുട്ടും. വനിതകളിൽ ബെലറൂസിന്റെ അറീന സബലെങ്കയും കസാഖ്സ്താന്റെ എലേന റ്യബാകിനയും തമ്മിലാണ് മത്സരം. അമേരിക്കയുടെ ടോമി പോളിനെയാണ് പുരുഷ സെമിയിൽ ദ്യോകോവിച് തോൽപിച്ചത്. സ്കോർ 7-5, 6-1, 6-2.
ആസ്ട്രേലിയൻ ഓപണിൽ പത്താം കിരീടമാണ് ദ്യോകോവിച് ലക്ഷ്യമിടുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ജയിച്ചാൽ റാഫേൽ നദാലിന്റെ 22 ഗ്രാൻഡ്സ്ലാം കിരീടമെന്ന നേട്ടത്തിനൊപ്പമെത്തും. ഈ മത്സരത്തിലെ വിജയി ലോക ഒന്നാം നമ്പർ സ്ഥാനത്തുമെത്തും.
ആദ്യ ഗ്രാൻഡ്സ്ലാം കിരീടം തേടുന്ന സിറ്റ്സിപാസ് സെമിയിൽ റഷ്യയുടെ കരെൻ ഖചാനോവിനെ 7-6, 6-4, 6-7, 6-3 എന്ന സ്കോറിനാണ് കീഴടക്കിയത്.
വനിതകളിൽ പോളണ്ടിന്റെ മഗ്ദ ലിനറ്റിനെ മറികടന്നാണ് സബലെങ്ക ഫൈനലിലെത്തിയത്. സ്കോർ: 7-6, 6-2. വിംബ്ൾഡൺ ജേത്രിയായ റ്യബാകിന 7-6, 6-3 എന്ന സ്കോറിന് ബെലറൂസിന്റെ വിക്ടോറിയ അസരങ്കയെ തോൽപിച്ചാണ് ഇന്ന് നടക്കുന്ന കലാശക്കളിക്ക് അർഹയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.