ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിനിടെ പ്രതിഷേധം; ബാനറുമായി കോർട്ടിലേക്ക് ചാടി കാണികളിലൊരാൾ
text_fieldsആസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്‍റ് ഫൈനലിനിടെ അപ്രതീക്ഷിത സംഭവങ്ങൾ. മത്സരം നടക്കുന്നതിനിടെ കാണികളിലൊരാൾ പ്രതിഷേധമുയർത്തി ബാനറുമായി കോർട്ടിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ ഇയാളെ പിടിച്ചുമാറ്റുകയും ചെയ്തു.
റഫേൽ നദാലും ഡാനിൽ മെദ്വദേവും തമ്മിലുള്ള കലാശപ്പോരിന്‍റെ രണ്ടാം സെറ്റിനിടെയായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഗാലറിയിൽ നിന്ന് 'അഭയാർഥികളെ തടവിലാക്കുന്നത് അവസാനിപ്പിക്കുക' എന്നെഴുതിയ ബാനറുമായി കാണികളിലൊരാൾ കോർട്ടിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ ഇയാളെ പിടികൂടി സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയി.
അപ്രതീക്ഷിത സംഭവത്തിൽ മത്സരവും നിലച്ചു. നദാലിനെയും മെദ്വദേവിനെയും സുരക്ഷാ ജീവനക്കാർ വലയത്തിലാക്കുകയും ചെയ്തു.
പിന്നീട് തുടർന്ന മത്സരം വിജയിച്ച് റാഫേൽ നദാൽ റെക്കോർഡ് നേട്ടം കൈവരിച്ചു. ടെന്നീസിൽ 21 ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷ താരം എന്ന റെക്കോഡാണാണ് നദാൽ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.