Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2024 10:36 PM IST Updated On
date_range 15 Jan 2024 10:36 PM ISTആസ്ട്രേലിയൻ ഓപൺ: മറെ, വവ്റിങ്ക, ഒസാക വീണു
text_fieldsbookmark_border
മെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസ് ടൂർണമെന്റിന്റെ രണ്ടാംദിനം രണ്ട് വമ്പന്മാർ വീണു. അഞ്ചു തവണ റണ്ണറപ്പായ ബ്രിട്ടീഷ് താരം ആൻഡി മറെയും 2014ലെ ചാമ്പ്യൻ സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻ വവ്റിങ്കയും പുരുഷ സിംഗ്ൾസ് ഒന്നാം റൗണ്ടിൽ പുറത്തായി. അർജന്റീനയുടെ തോമസ് മാർട്ടിൻ എച്ചെവെറി 6-4, 6-2, 6-2 സ്കോറിനാണ് മറെയെ മറിച്ചിട്ടത്. ഫ്രാൻസിന്റെ അഡ്രിയാൻ മന്നാറിനോയോട് അഞ്ചു സെറ്റ് നീണ്ട മത്സരത്തിൽ വാവ്റിങ്ക കീഴങ്ങി. സ്കോർ: 6-4, 3-6, 5-7, 6-3, 6-0.
വനിതകളിൽ നാല് തവണ ഗ്രാന്റ്സ്ലാം ജേതാവായ ജപ്പാന്റെ നവോമി ഒസാക ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി. 6-4, 7-6 (7/2) എന്ന സ്കോറിന് ഫ്രഞ്ചുകാരി കരോലിന ഗാർസ്യയാണ് ഒസാകയെ തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story