ആസ്ട്രേലിയൻ ഓപൺ: നദാൽ, ബാർതി ക്വാർട്ടറിൽ
text_fieldsസിഡ്നി: കോവിഡ് വാക്സിന്റെ പേരിൽ ദ്യോകോ കളംവിട്ട കോർട്ടിൽനിന്ന് 21ാം ഗ്രാൻഡ്സ്ലാം കിരീടവുമായി ചരിത്രത്തിലേക്കു നടന്നുകയറാനുള്ള മോഹങ്ങൾക്ക് കരുത്തുപകർന്ന് റാഫേൽ നദാൽ ക്വാർട്ടറിൽ. അഡ്രിയൻ മന്നാറിനോയെ ആണ് നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയത്. ആദ്യ സെറ്റിൽ ഒപ്പത്തിനൊപ്പം നിന്ന് ടൈബ്രേക്കിലേക്കു നീങ്ങിയെങ്കിലും പിന്നീടുള്ള രണ്ടും അനായാസം പിടിച്ചെടുത്തായിരുന്നു നദാലിന്റെ ക്വാർട്ടർ പ്രവേശനം. സ്കോർ: 7-6 (16-14), 6-2, 6-2. ഡെനിസ് ഷപോവലോവ് ആണ് അടുത്ത മത്സരത്തിലെ എതിരാളി. സ്വരേവ് കൂടി പുറത്തായതോടെ ഇത്തവണ ആസ്ട്രേലിയൻ ഓപണിൽ അവശേഷിക്കുന്ന ഏറ്റവും ഉയർന്ന സീഡുള്ള താരമാണ് നദാൽ.
വനിതകളിൽ ആഷ്ലീഗ് ബാർതി സ്വന്തം നാട്ടിൽ കിരീടമുയർത്താൻ ഒരു ചുവടുകൂടി അടുത്തെത്തി. അനിസിമോവയെ 6-4 6-3ന് വീഴ്ത്തിയാണ് താരം ക്വാർട്ടറിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.