കരത്സേവിെൻറ റഷ്യൻ വിപ്ലവം
text_fieldsമെൽബൺ: കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം പോരാട്ടത്തിനിറങ്ങി, അരങ്ങേറ്റംതന്നെ സംഭവബഹുലമാക്കി അസ്ലൻ കരത്സേവ്. ആസ്ട്രേലിയൻ ഓപൺ പുരുഷ സിംഗ്ൾസിൽ കഴിഞ്ഞ ദിവസം താരമായത് റഷ്യക്കാരനായ ഈ 114ാം റാങ്കുകാരനാണ്. ക്വാർട്ടർ ഫൈനലിൽ 18ാം സീഡ് ഗ്രിഗർ ദിമിത്രോവിനെ അട്ടിമറിച്ച (2-6, 6-4, 6-1, 6-2) 27കാരൻ സെമിയിൽ കടന്നു.
ഓപൺ എറയിൽ ആദ്യമായാണ് ഒരു പുരുഷ താരം അരങ്ങേറ്റ ഗ്രാൻഡ്സ്ലാമിൽ സെമിയിലെത്തുന്നത്. സെമിയിൽ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോകോവിച്ചാണ് എതിരാളി. അലക്സാണ്ടർ സ്വരേവിനെ നാലു സെറ്റ് മത്സരത്തിൽ തോൽപിച്ചാണ് ദോക്യോ സെമിയിലെത്തിയത്. സ്കോർ: 6-7, 6-2, 6-4, 7-6.
വനിതകളിൽ സെറീന വില്യംസും നവോമി ഒസാകയും സെമിയിൽ ഏറ്റുമുട്ടും. രണ്ടാം സീഡ് താരം സിമോണ ഹാലെപിനെ 6-3, 6-3 സ്കോറിന് തോൽപിച്ചാണ് സെറീന സെമിയിൽ ഇടം നേടിയത്. ഏഷ്യൻ പോരാട്ടമായ മറ്റൊരു ക്വാർട്ടറിൽ ചൈനീസ് തായ്പെയുടെ സു വെയ് സിയയൊണ് ഒസാക തോൽപിച്ചത് (6-2, 6-2).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.