ആസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫെലിക്‌സിനെ കീഴടക്കി മെദ്‌വദേവ് സെമിയില്‍
text_fieldsമെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തിൽ റഷ്യയുടെ ഡാനില്‍ മെദ്‌വദേവ് കാനഡയുടെ ഫെലിക്സിനെ കീഴ്പ്പെടുത്തി സെമി ഫൈനലിൽ. അഞ്ച് സെറ്റ് നീണ്ട പോരിനൊടുവിലാണ് മെദ്‌വദേവ് സെമിയിലേക്ക് കടന്നത്.
ആദ്യ രണ്ട് സെറ്റ് വഴങ്ങിയ ശേഷമായിരുന്നു മെദ്‌വദേവിന്റെ തിരിച്ചുവരവ്. 7-6, 6-3 എന്ന സ്‌കോറിന് ആദ്യത്തെ രണ്ട് സെറ്റും ഫെലിക്‌സ് നേടിയിരുന്നു. എന്നാൽ മൂന്നാം സെറ്റില്‍ ശക്തമായ പോരാട്ടം നടത്തി മെദ്‌വദേവ് മുന്നേറുകയായിരുന്നു. തുടർന്ന് ടൈ ബ്രേക്കില്‍ മൂന്നാം സെറ്റ് സ്വന്തമാക്കിയ മെദ്‌വദേവ് നാലാം സെറ്റിൽ 7-5 എന്നിങ്ങനെ സ്കോർ നേടി. ഫെലിക്‌സിനും ഇതുപോലെ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 6-4നായിരുന്നു മെദ്വദേവ് അവസാന സെറ്റെടുത്തത്.
നാളെ നടക്കുന്ന സെമി ഫൈനലിൽ സ്റ്റെഫാനോ സിറ്റ്‌സിപാസിനെയാണ് മെദ്‍വദേവ് നേരിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.